കരാട്ടെ മത്സര പരീക്ഷയില്‍ എ ഗ്രേഡ് നേടിയ കാഞ്ഞിരടുക്കം ഉര്‍സുലൈന്‍ പബ്ലിക് സ്‌കൂളിലെ കുട്ടികള്‍ക്കുള്ള ഗ്രേഡിങ്ങ് ബെല്‍റ്റ് വിതരണ ചടങ്ങ് നടത്തി

രാജപുരം: കരാട്ടെ മത്സര പരീക്ഷയില്‍ എ ഗ്രേഡ് നേടിയ കാഞ്ഞിരടുക്കം ഉര്‍സുലൈന്‍ പബ്ലിക് സ്‌കൂളിലെ കുട്ടികള്‍ക്കുള്ള ഗ്രേഡിങ്ങ് ബെല്‍റ്റ് വിതരണ ചടങ്ങ് നടത്തി. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബിജി മാത്യു വിതരണോദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ അനിത, സ്റ്റാഫ് കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി വി.ശ്രീവിദ്യ, പി.വിജിത, ധന്യ ജോര്‍ജ്, കെ.കൃപ, പരിശീലകന്‍ ഷാജി പൂവക്കുളം എന്നിവര്‍ സംസാരിച്ചു. കായികാധ്യാപകന്‍ നിഖില്‍ രാജ് സ്വാഗതവും സീനിയര്‍ അധ്യാപിക കെ.നിര്‍മല നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *