തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോണ്‍ക്രീറ്റ് ചെയ്ത് നവീകരിച്ച പനത്തടി പഞ്ചായത്തിലെ മാട്ടക്കുന്ന് – കടമല റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തു

രാജപുരം: പനത്തടി ഗ്രാമ പഞ്ചായത്ത് 2023 -24 വര്‍ഷത്തെ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോണ്‍ക്രീറ്റ് ചെയ്ത് നവീകരിച്ച മാട്ടക്കുന്ന് – കടമല റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തു. അഞ്ച് ലക്ഷം അടങ്കല്‍ തുകയില്‍ 140 മീറ്റര്‍ നീളത്തിലാണ് റോഡ് നവീകരിച്ചത്.തൊഴിലുറപ്പു പദ്ധതിയുടെയും പി.എം.എ.വൈ പദ്ധതിയുടെയും ജില്ലാ ഓംബുഡ്‌സ്മാന്‍ അഡ്വ: വി.എ.നസീര്‍ റോഡ് ഉല്‍ഘാടനം ചെയ്തു. വാര്‍ഡ് അംഗം എന്‍. വിന്‍സന്റ് അധൃഷത വഹിച്ചു. പഞ്ചായത്ത് അംഗം കെ. കെ വേണുഗോപാല്‍, പരപ്പ ബ്ലോക്ക് ജോയി9റ് ബി.ഡി.ഒ. ബിജു കുമാര്‍ കെ.ജി , സിജിന്‍.സി,കെ.ഗംഗാധരന്‍, ആതിര വി.വി, ലൈസ തങ്കച്ചന്‍, ലീന ഉണ്ണി കൃഷ്ണന്‍ ,ബി. കുമാരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *