നാടിന്റെ താരങ്ങളെ ആദരിച്ച് പാഠശാല ഗ്രന്ഥാലയം; ഹരിത കര്‍മ്മ സേനാംഗങ്ങളായ രാധയെയും ലക്ഷ്മിയെയും ആശാവര്‍ക്കര്‍ പ്രമീളയെയും ആദരിച്ചത് ലോക മാസ്റ്റേഴ്‌സ് മീറ്റ് സ്വര്‍ണ മെഡല്‍ ജേതാവ് ടി.വി. തമ്പായി.

കരിവെള്ളൂര്‍ : മാലിന്യ ശേഖരണത്തില്‍ ഗ്രാമ പഞ്ചായത്തിന് നൂറു മേനി നേട്ടം കൈവരിക്കുന്നതിന് ഒന്നാം വാര്‍ഡില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഹരിത കര്‍മ്മ സേനാംഗങ്ങളായ വി.വി. രാധ, പി. ലക്ഷ്മി എന്നിവരെയും ആശാ വര്‍ക്കര്‍ കെ. പ്രമീളയെയും ആദരിച്ച് പാലക്കുന്ന് പാഠശാല ഗ്രന്ഥാലയം. ദുബായില്‍ നടന്ന അന്താരാഷ്ട്ര മാസ്റ്റേര്‍സ് മീറ്റില്‍ 5000,1500 800മീറ്ററില്‍ സ്വര്‍ണ മെഡലും 400 മീറ്ററില്‍ വെങ്കലവും നേടി കരിവെള്ളൂരിന്റെ അഭിമാനമായ ടി.വി. തമ്പായി മുഖ്യാതിഥിയായി പങ്കെടുത്ത് നാടിന്റെ താരങ്ങള്‍ക്ക് പാഠശാലയുടെ ഉപഹാരം കൈമാറിയത് അന്താരാഷ്ട്ര വനിതാ ദിനാചരണ പരിപാടിയില്‍ വേറിട്ട അനുഭവമായി.

എ പ്രസന്ന അധ്യക്ഷത വഹിച്ചു. ചടങ്ങ് ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എ.വി. രമണി ഉദ്ഘാടനം ചെയ്തു. വി.വി. രാധ ,പി. ലക്ഷ്മി, കെ. പ്രമീള, ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് കൊടക്കാട് നാരായണന്‍, വി.വി. പ്രദീപന്‍,കെ. അനിത, എ.വി. സീമ , പി. ഗീത,സംസാരിച്ചു. തുടര്‍ന്ന്
വി.വി. രവീന്ദ്രന്‍ തൃക്കരിപ്പൂര്‍ എഴുതിയ പാണ്ട്യാല ചെറു കഥാ സമാഹാരത്തെക്കുറിച്ച് സംഘടിപ്പിച്ച വീട്ടുമുറ്റ പുസ്തക വായന ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കെ.എസ്. ആര്‍. ടി. സി ജീവനക്കാരനായ ശശി മാവിലയും കൃഷി വകുപ്പ് ഉദ്യോഗസ്ഥയായ ഗീതയുമാണ് പരിപാടിക്ക് ആതിഥ്യമേകിയത്. സി.കെ. എന്‍.എസ്. ജി.എച്ച്. എസ്. എസ്. പ്രിന്‍സിപ്പാള്‍ എ രത്‌നാവതി പുസ്തകാവ തരണം നടത്തി. വി.വി. രവീന്ദ്രന്‍ എഴുത്തനുഭവം സദസ്സുമായി പങ്കു വെച്ചു.

Leave a Reply

Your email address will not be published. Required fields are marked *