വേലാശ്വരം ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ പഠനോത്സവം നടന്നു; ബ്ലോക്ക് പഞ്ചായത്ത് അംഗം എ ദാമോദരന്‍ ഉദ്ഘാടനം ചെയ്തു

വേലാശ്വരം : 2023- 24 അധ്യയന വര്‍ഷത്തെ പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വേലാശ്വരം ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ പഠനോത്സവം സംഘടിപ്പിച്ചു. ഗണിതം, സാമൂഹ്യ ശാസ്ത്രം, ശാസ്ത്ര വിഷയങ്ങള്‍ തുടങ്ങി വിവിധ ശ്രേണികളിലെ പഠന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ട് വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ഒരു വര്‍ഷക്കാലത്തെ സര്‍ഗ്ഗ പ്രവര്‍ത്തനങ്ങള്‍ പഠനോത്സവത്തിലൂടെ രക്ഷിതാക്കളുടെയും മറ്റുള്ളവരുടെയും മുന്നിലെത്തിച്ചു. പഠന പ്രവര്‍ത്തനങ്ങളോടൊപ്പം രുചി കൂട്ടുകളുമായി പലഹാര മേളയും പഴയകാല വീട്ടുപയോഗ സാധനങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചു. പഠനോത്സവം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം എ. ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് പി. വിനോദ് അധ്യക്ഷനായി. പി.ടി.എ വൈസ് പ്രസിഡണ്ട് കെ. വി.സുനില്‍കുമാര്‍, മദര്‍ പി.ടി.എ പ്രസിഡണ്ട് കെ.ജയശ്രീ, കെ. വി.രാജന്‍ മാസ്റ്റര്‍, എന്‍ ശോഭന ടീച്ചര്‍, വി. ഉമാദേവി ടീച്ചര്‍എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി എ. ശശികുമാര്‍ സ്വാഗതവും സ്‌കൂള്‍ ലീഡര്‍ ആദികേശ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും പാഠഭാഗങ്ങളുടെ ദൃശ്യാവിഷ്‌കാരവും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *