മടിയന്‍ കൂലോം നവീകരണം: പ്ലാവ് മുറിക്കല്‍ ചടങ്ങ് നടന്നു.

കാഞ്ഞങ്ങാട്: ദാരു ശില്പങ്ങളാലും കൊത്തുപണികളാലും ഐതിഹ്യ പെരുമകളാലും പ്രശസ്തമായ മടിയന്‍ കോലം നവീകരണ പ്രവര്‍ത്തനങ്ങള്‍ ഭക്തജന കൂട്ടായ്മയില്‍ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി ക്ഷേത്ര നവീകരണത്തിന് ആവശ്യമായ മര ഉരുപ്പടികള്‍ ശേഖരിക്കുന്നതിന്റെ ആദ്യപടിയായി ക്ഷേത്ര പരിസരത്ത് പ്ലാവ് മുറിക്കല്‍ ചടങ്ങ് നടന്നു. ക്ഷേത്ര നടയിലെ പ്രാര്‍ത്ഥനയ്ക്ക് ശേഷം വൈനിങാല്‍ പുരുഷോത്തമന്‍ ആചാരിയുടെ കാര്‍മികത്വത്തിലാണ് ചടങ്ങ് നടന്നത്. ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ വി. എം. ജയദേവന്‍, ട്രസ്റ്റി ബോര്‍ഡ് അംഗം വി. നാരായണന്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി. വിജയന്‍, വികസന സമിതി ഭാരവാഹികള്‍, നാട്ടുകാര്‍ മറ്റ് ഭക്തജനങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *