കൊട്ടോടി പേരടുക്കം ദുര്‍ഗ്ഗാദേവി ക്ഷേത്ര മഹോത്സവം മാര്‍ച്ച് 23,24 തിയ്യതികളില്‍ നടക്കും.

രാജപുരം: കൊട്ടോടി പേരടുക്കം ദുര്‍ഗ്ഗാദേവി ക്ഷേത്രത്തിലെ വാര്‍ഷിക മഹോത്സവം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കക്കാട്ടില്ലത്ത് കേശവപട്ടേരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ മാര്‍ച്ച് 23,24 തിയ്യതികളില്‍ നടക്കും. 23 ന് രാവിലെ 5.30 ന് നടതുറക്കല്‍ അഭിഷേകം, മലര്‍നിവേദ്യം, ഗണപതി ഹോമം, 7.30 ന് ഉഷപൂജ, തുടര്‍ന്ന് ദേവി മഹാത്മ്യപാരായണം, 9 മണിക്ക് വിവിധ പ്രദേശങ്ങളില്‍ നിന്ന് വരുന്ന കലവറനിറയ്ക്കല്‍ ഘോഷയാത്ര. 10.30 ന് ആദ്ധ്യാത്മിക പ്രഭാഷണം, തുലാഭാരം 12.30 ന് ലളിതാ സഹസ്രനാമ പാരായണം ഉച്ചപൂജ. അന്നദാനം.വൈകുന്നേരം 6 മണിക്ക് ദീപാരാധന തുടര്‍ന്ന് പൂജാതി കര്‍മ്മങ്ങള്‍, 6.30 കോല്‍ക്കളി, നാട്യലയ സ്‌കൂള്‍ ഓഫ് ഡാന്‍സ് വിവിധ കലാപരിപാടികള്‍. 24 ന് രാവിലെ 5.30ന് നടതുറക്കല്‍ തുടര്‍ന്ന് പൂജാദികര്‍മ്മങ്ങള്‍ 9 മണിക്ക് അക്ഷരശ്ലോകം, 10. 30 ന് സര്‍വ്വൈശ്വര.വിളക്ക് പൂജ
തുടര്‍ന്ന് തുലാഭാരം. 12.30 ന് ലളിതാസഹസ്രാനാമ പാരായണം,1 മണിക്ക് ഉച്ചപൂജ, പ്രസാദ വിരണം, അന്നദാനം വൈകുന്നേരം 6 മണിക്ക് ദീപാരാധന ഇരട്ട തായമ്പക, അലങ്കാരപൂജ നിറമാല , അത്താഴപൂജ ,8 മണിക്ക് ശ്രീ ഭൂതബലി എഴുന്നള്ളത്ത് തിടമ്പ് നൃത്തം.

Leave a Reply

Your email address will not be published. Required fields are marked *