ട്രെയിനില്‍ മദ്യലഹരിയില്‍ ടി.ടി.ഇയെ പീഡിപ്പിക്കാന്‍ ശ്രമം: തിരുവനന്തപുരം സ്വദേശി പിടിയില്‍

കോട്ടയം: സെക്കന്തരാബാദ്-തിരുവനന്തപുരം ശബരി എക്‌സ്പ്രസില്‍ വനിത ടി.ടി.ഇക്കുനേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കന്‍ അറസ്റ്റില്‍. തിരുവനന്തപുരം പൂവാര്‍ ചന്തവിളകം ജേസഡിമ മാനുവലാണ് (64) അറസ്റ്റിലായത്. റെയില്‍വേ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ഉച്ചക്കാണ് സംഭവം. ശബരി എക്‌സ്പ്രസ് ചിങ്ങവനം അടുക്കാറായപ്പോള്‍ ട്രെയിനിലെ റിസര്‍വേഷന്‍ കമ്ബാര്‍ട്ട്‌മെന്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ടി.ടി.ഇക്കു നേരെയാണ് മദ്യലഹരിയിലായിരുന്ന ഇയാള്‍ ലൈംഗിക അതിക്രമം നടത്തിയത്.

ഇതേ ട്രെയിനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കോട്ടയം റെയില്‍വേ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ഗോകുല്‍ തിലക് വിവരം അറിയിച്ചതിനെത്തുടര്‍ന്ന് എസ്.എച്ച്.ഒ റെജി പി. ജോസഫിന്റെ നേതൃത്വത്തില്‍ തിരുവല്ല റെയില്‍വേ സ്റ്റേഷനിലെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *