യു ഡി എഫ് പനത്തടി പഞ്ചായത്ത് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ പാണത്തൂരില്‍ നടന്നു

പാണത്തൂര്‍: യു ഡി എഫ് പനത്തടി പഞ്ചായത്ത് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ പാണത്തൂരില്‍ നടന്നു. എം ബി ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി പ്രിന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്തു. അഡ്വ പി വി സുരേഷ്, കൂക്കള്‍ ബാലകൃഷ്ണന്‍, മുസ്തഫ തായന്നൂര്‍, കെ ജെ ജെയിംസ്, ജോണി തോലമ്പുഴ, സി. കൃഷ്ണന്‍ നായര്‍, പി കെ നാസര്‍ , എസ്. മധുസൂദനന്‍, എ കെ ദിവാകരന്‍, കെ.എന്‍ വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനായി എം.ബി ഇബ്രാഹിം, ജനറല്‍ കണ്‍വീനറായി കെ ജെ ജെയിംസ്, ട്രഷററായി മാത്യുസെബാസ്റ്റ്യന്‍ എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *