ഹൊസ്ദുര്‍ഗ്ഗ് കോടതി പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി ഉദ്ഘാടനം ചെയ്യും

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് കോടതി പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് ഇന്ന് (16,3.2024)വൈകുന്നേരം 4. 30ന് തുടക്കമാകും കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആഷിഷ് ജിതേന്ദ്ര ദേശായി പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികള്‍ക്ക് തിരി തെളിയിക്കും. നിയമ മന്ത്രി പി.രാജീവ് മുഖ്യാതിഥിയാകും. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ജസ്റ്റിസ് മുഹമ്മദ് മുഷ് താഖ് മുഖ്യ പ്രഭാഷണം നടത്തും. എ. കെ. ജയശങ്കരന്‍ നമ്പ്യാര്‍ അഭിഭാഷക ഡയറക്ടറി പ്രകാശനം ചെയ്യും. ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസ്, രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി, അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണക്കുറുപ്പ്,എം.എല്‍.എ മാരായ എ.കെ. എം. അഷറഫ്,എന്‍. എ.നെല്ലിക്കുന്ന്,
സി.എച്ച്.കുഞ്ഞമ്പു, എം.രാജഗോപാലന്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ. വി. സുജാത, ജില്ലാ
സെഷന്‍ ജഡ്ജ് കെ. കെ. ബാലകൃഷ്ണന്‍, പോക്‌സോ സ്‌പെഷ്യല്‍ ജഡ്ജ്
സി. സുരേഷ് കുമാര്‍, അഡ്വക്കറ്റ് സി. കെ. ശ്രീധരന്‍, അഡ്വക്കറ്റ് സി. കെ.രത്‌നാകരന്‍, അഡ്വക്കേറ്റ് കെ. മണികണ്ഠന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ സംസാരിക്കും. പ്ലാറ്റിനം ജൂബിലി സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍അഡ്വക്കേറ്റ് എം.സി. ജോസ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ അഡ്വക്കേറ്റ് പി. അപ്പുക്കുട്ടന്‍ നന്ദിയും പറയും തുടര്‍ന്ന് ഇഫ്താര്‍ സംഗമവും കലാപരിപാടികളും നടക്കും ഉച്ചയ്ക്ക് രണ്ടിന് ഭരണഘടനയെയും പൗരാവകാശങ്ങളെയും ആസ്പദമാക്കി സെമിനാറും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *