നീലേശ്വരം :കാസറഗോഡ് വികസന പാക്കേജ് ഫണ്ടും നഗരസഭാ വിഹിതവും ചെലവഴിച്ച് നിര്‍മ്മിച്ച കോട്ടപ്പുറം സ്മാര്‍ട്ട് അംഗന്‍വാടിയുടെ കെട്ടിടം എം രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.വി.ശാന്ത അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ പി.പി.മുഹമ്മദ്‌റാഫി സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.പി.രവീന്ദ്രന്‍, ഷംസുദ്ദീന്‍ അറിഞ്ചിറ, വി.ഗൗരി, ടി.പി.ലത, പി.ഭാര്‍ഗ്ഗവി, കൗണ്‍സിലര്‍മാരായ റഫീഖ് കോട്ടപ്പുറം, ഇ.ഷജീര്‍, നഗരസഭാ സെക്രട്ടറി കെ.മനോജ് കുമാര്‍, നഗരസഭാ എഞ്ചിനീയര്‍ വി.വി.ഉപേന്ദ്രന്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ പി.രജിത, പി.വി.സതീശന്‍, എം.വി.ഭരതന്‍, പെരുമ്പ മുഹമ്മദ്, റഹൂഫ് കോട്ടയില്‍ എന്നിവര്‍ സംസാരിച്ചു. ടി രമണി നന്ദി പറഞ്ഞു.അംഗന്‍വാടിക്ക് സൗജന്യമായി സ്ഥലം വിട്ടു നല്‍കിയ ജാബിര്‍ പാട്ടില്ലത്ത്, മുനീര്‍ പാട്ടില്ലത്ത് എന്നിവരും സംബന്ധിച്ചു
കാസര്‍ഗോഡ് വികസന പാക്കേജില്‍ നിന്നുള്ള ഫണ്ടും നഗരസഭാ വിഹിതവും ചെലഴവിച്ച് നീലേശ്വരം നഗരസഭാ പരിധിയില്‍ നിര്‍മ്മിക്കുന്ന മൂന്ന് സ്മാര്‍ട്ട് അംഗനവാടികളില്‍ ആദ്യത്തേതാണ് കോട്ടപ്പുറം സ്മാര്‍ട്ട് അംഗനവാടി. നീലേശ്വരം തെരുവിലും തൈക്കടപ്പുറത്തുമാണ് മറ്റ് രണ്ട് അംഗന്‍വാടികള്‍.