കാഞ്ഞങ്ങാട്: കേരള സര്‍ക്കാര്‍ വ്യവസായ വാണിജ്യ വകുപ്പ്, ജില്ലാ വ്യവസായ കേന്ദ്രം, കാസറഗോഡ് താലൂക്ക് വ്യവസായ ഓഫീസ് ഹൊസ്ദുര്‍ഗ് എന്നിവയുടെ ആഭിമുഖ്യത്തില്‍ താലൂക്ക് തല നിക്ഷേപകസംഗമം നടത്തി. ഹൊസ്ദുര്‍ഗ് താലൂക്കിലെ സംരംഭകരെയും സംരംഭക തല്‍പ്പരരെയും വര്‍ത്തമാന കാലത്തില്‍ വന്ന മാറ്റങ്ങളെയും ആനുകൂല്യങ്ങളെയും കുറിച്ച് പരിചയപ്പെടുത്തുന്നതിനായി താലൂക്ക് തല നിക്ഷേപകസംഗമം കാഞ്ഞങ്ങാട് ബ്ലോക്ക് ഹാളില്‍ വെച്ച് നടന്നു.
കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി സുജാത ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. അബ്ദുള്‍ റഹിമാന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത്ത് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. വി. ശ്രീലത, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. വിജയന്‍. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.യൂജിന്‍, ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഹരിഹരന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
കാസര്‍ഗോഡ് ജി. എസ്. ടി ഓഫീസര്‍ മധു കരിമ്പില്‍, കാസര്‍ഗോഡ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫീസര്‍ ആര്‍തര്‍ സേവിയര്‍ എന്നിവര്‍ ക്ലാസ്സ് എടുത്തു. ഹൊസ്ദുര്‍ഗ് ഉപജില്ലാ വ്യവസായ ഓഫിസര്‍ കെ.സി ലിജി സ്വാഗതവും പരപ്പ ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ അഭിന്‍ മോഹന്‍ നന്ദിയും പറഞ്ഞു