പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തില്‍ പൂരോത്സവത്തോടനുബന്ധിച്ച് നടക്കുന്ന മറുത്തു കളിയുടെ ഭാഗമായി കരിപ്പോടി പെരുമുടിത്തറയില്‍ ഒരു മാസത്തിലേറെയായി നടക്കുന്ന
പന്തല്‍ പൂരക്കളി സമാപിച്ചു. ഓലപ്പന്തലില്‍ ദൈവത്തറ കെട്ടി കഴിഞ്ഞ മാസം 11ന് രാജീവന്‍ കൊയങ്കര പണിക്കരുടെയും ക്ഷേത്ര പണിക്കര്‍ കുഞ്ഞിക്കോരന്റെയും നേതൃത്വത്തില്‍ തുടങ്ങിയ പന്തല്‍കളിയാണ് ശനിയാഴ്ച രാത്രിയോടെ സമാപിച്ചത്.