പാലക്കുന്ന് : ഉദുമ പഞ്ചായത്ത് 2023-24 പദ്ധതിയില്‍ പെടുത്തി നടപ്പിലാക്കിയ അങ്കണവാടികള്‍ക്കുള്ള വിവിധ ഉപകരണങ്ങളുടെ വിതരണം പ്രസിഡന്റ് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ സൈനബ അബൂബക്കര്‍, സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, വാര്‍ഡ് അംഗങ്ങള്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്തിലെ 33 അങ്കണവാടികള്‍ക്ക് അടുക്കള പാത്രങ്ങള്‍, സോളാര്‍ റാന്തല്‍ വിളക്കുകള്‍, കുക്കര്‍, അടുപ്പോടുകൂടിയ കലം, ചീനചട്ടി
എന്നിവയാണ് വിതരണം ചെയ്തത്.