രാജപുരം:ലോക ഗ്ലോക്കോമ വാരാചരണത്തിന്റെ ഭാഗമായി കള്ളാര്‍ പഞ്ചായത്തിലെ അംഗന്‍വാടി വര്‍ക്കര്‍ മാര്‍ക്കായി നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പൂടംകല്ല് താലൂക് ആശുപത്രിയുടെ നേതൃത്വത്തില്‍ രാജപുരത്ത് വെച്ച് നടത്തിയ ക്യാമ്പ് പഞ്ചായത്തംഗം വനജ ഐത്തു ഉല്‍ഘടനം ചെയ്തു. ശ്രീമേഖ കെ, അനിതോമസ് , ചിത്ര പി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.