രാജപുരം: പുഞ്ചക്കര ഗവ. എല്‍ പി സ്‌കൂള്‍ രജത ജൂബിലി സമാപനവും, 33 വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപിക രാജലക്ഷ്മിയ്ക്കുള്ള യാത്രയയപ്പ് സമ്മേളനവും പഞ്ചായത്ത് പ്രസിഡന്റ് ടികെ നാരായണന്‍ ഉദ്ഘാടനം ചെയ്തു. ഒമ്പതാം വാര്‍ഡ് മെംബര്‍ ലീലാഗംഗധരന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം വനജ ഐത്തു, പി ടി എ പ്രസിഡന്‍് പ്രദീപ് ജോര്‍ജ്, എസ് എം സി ചെയര്‍മാന്‍ ഇ കെ ഗോപാലന്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് രാജലക്ഷ്മി, മദര്‍ പി ടി എ പ്രസിഡന്റ് ശ്രീജ കെ ,വിവിധ രാഷ്ട്രിയ പ്രതിനിധികളായ
എം എം സൈമണ്‍, എ കെ രാജേന്ദ്രന്‍, ബി രത്‌നാകരന്‍ നമ്പ്യാര്‍ , സി ബാലകൃഷ്ണന്‍ നായര്‍, സ്‌കൂള്‍ ലീഡര്‍ സ്റ്റെല്ലാ മരിയ ജോസ്, എന്നിവര്‍ പ്രസംഗിച്ചു. രജത ജൂബിലി സഘാടക സമിതി ചെയര്‍മാന്‍ വി കുഞ്ഞിക്കണ്ണന്‍ സ്വാഗതവും സ്റ്റാഫ് പ്രതിനിധി ശാന്തമ്മ ജോസഫ് നന്ദിയും പറഞ്ഞു.