രാജപുരം: രാജപുരം ഹോളി ഫാമിലി എ എല്‍ പി സ്‌കൂളില്‍ വിവിധ പരിപാടികളോടെ പഠനോത്സവം നടത്തി. പ്രധാനാധ്യാപകന്‍ എബ്രാഹം കെ ഒ യുടെ അദ്ധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡണ്ട് ജോര്‍ജ് ആടുകുഴി ഉദ്ഘാടനം ചെയ്തു. സീനിയര്‍ അസിസ്റ്റന്റ് ഷൈബി എബ്രാഹം, മദര്‍ പി.ടി.എ പ്രസിഡണ്ട് ജിപ്‌സി അരുണ്‍, എസ് ആര്‍ ജി കണ്‍വീനര്‍ ചൈതന്യ ബേബി എന്നിവര്‍ പ്രസംഗിച്ചു. ശ്രുതി ബേബിയുടെ നേതൃത്വത്തില്‍ നടന്ന ഫുഡ് ഫെസ്റ്റ് ശ്രദ്ധേയമായി. സ്‌കിറ്റ്, ദൃശ്യാവിഷ്‌കാരം, ഡാന്‍സ്, കവിത,കടംകഥ പോലുള്ള വിവിധങ്ങളായ കലാവിരുന്നുകള്‍ പഠനോത്സവത്തെ കൂടുതല്‍ മികവുറ്റതാക്കി. ഒരു അധ്യായാന വര്‍ഷത്തിലൂടെ നേടിയെടുത്ത ശേഷികളും, നേട്ടങ്ങളും വിവിധ വ്യവഹാരരൂപങ്ങളില്‍ പൊതു സമൂഹത്തിന് മുമ്പില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ കുട്ടികള്‍ ഏറെ ആഹ്ലാദത്തിലായി.സ്റ്റാഫ് സെക്രട്ടറി സോണി കുര്യന്‍, ഷീജ ജോസ്, ജാസ്മിന്‍ മാത്യൂസ്, അബിയ ജോസ്, ഡോണ്‍സി ജോജോ എന്നിവര്‍ നേതൃത്വം നല്‍കി.