പെരിയ: എല്‍ഡിഎഫ് പെരിയ ലോക്കല്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ പെരിയ സുരഭി ഓഡിറ്റോറിയത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. എന്‍ സി പി ജില്ല കമ്മിറ്റി അംഗം ജോസഫ് വടകര അധ്യക്ഷനായി. സിപിഐഎം ജില്ല കമ്മിറ്റി അംഗം കെ മണികണ്ഠന്‍, ഉദുമ മണ്ഡലം കമ്മിറ്റി അംഗങ്ങളായ ടിവി കരിയന്‍, എന്‍ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ജ്യോതിബസു സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍ : ജോസഫ് വടകര ( ചെയര്‍മാന്‍ ), പി കൃഷ്ണന്‍, എം മോഹനന്‍,ടി വി അശോകന്‍, പി നാരായണി, ശാരദ എസ് നായര്‍ എം ബാലകൃഷ്ണന്‍ ( വൈസ് ചെയര്‍മാന്‍മാര്‍), ജ്യോതിബസു ( കണ്‍വീനര്‍ ), ടി ഷാജീവന്‍, ഭരതന്‍ ടിവി, കെ ശ്രീധരന്‍, ലിജിത്ത്, പി സി ഗിരിജ, കെ ഗംഗാധരന്‍ ( ജോ.കണ്‍വീനര്‍മാര്‍ ).