കൊന്നക്കാട് : നാടിന്റെ ഏറെക്കാലത്തെ ആവശ്യമായിരുന്ന കൊന്നക്കാട് ബസ് സ്റ്റാന്‍ഡില്‍ ഹൈമാക്‌സ് ലൈറ്റ് ഇന്ന് മുതല്‍ പ്രകാശം പരത്തി തുടങ്ങും. ബസ് ജീവനക്കാരുടെയും വ്യാപരികളുടെയും നാട്ടുകാരുടെയും ആവശ്യത്തിനാണ് പരിഹാരം കാണുന്നത്. കാസറഗോഡ് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും തുക അനുവദിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ ഹൈമാക്‌സ് ലൈറ്റ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ഉത്ഘാടനം ചെയ്തു.പൊതു പ്രവര്‍ത്തകനായ ഡാര്‍ലിന്‍ ജോര്‍ജ് കടവനും, പഞ്ചായത്ത് അംഗം പി സി രഘു നാഥനും, വിന്‍സെന്റ് കുന്നോലയും ചേര്‍ന്ന് വ്യാപാരികളില്‍ നിന്നും, ബസ് ജീവനക്കാരില്‍ നിന്നും, നാട്ടുകാരില്‍ നിന്നും ഉപ്പ് ശേഖരിച്ച് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന് നിവേദനം സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ലൈറ്റ് അനുവദിച്ചത്. ഉത്ഘാടന വേളയില്‍ ബളാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം , ബ്ലോക്ക് പഞ്ചായത്ത് അംഗം അന്നമ്മ മാത്യു,പഞ്ചായത്ത് അംഗങ്ങള്‍ ആയ പി സി രഘു നാഥന്‍,മോന്‍സി ജോയ്,ബിന്‍സി ജെയിന്‍, ഡി സി സി ജനറല്‍ സെക്രട്ടറി ഹരീഷ് പി നായര്‍,കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം പി ജോസഫ്,ഡാര്‍ലിന്‍ ജോര്‍ജ് കടവന്‍, എ ടി ബേബി,ലിബിന്‍ ആലപ്പാട്ട്,വിനു തോട്ടൊന്‍,ഷാജി എന്നിവര്‍ പങ്കെടുത്തു.