പനത്തടി : പനത്തടി പഞ്ചായത്തിലെ തച്ചര്‍ക്കടവ് അംഗനവാടി വാര്‍ഷിക ഉത്സവം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ കെ കെ വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. അംഗനവാടി ടീച്ചര്‍ കൊച്ചുത്രേസ്യ , സി ഡി പി ഒ ലത, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ പ്രിജി, ജെ പി എച് എന്‍ സിനി സെബാസ്റ്റ്യന്‍, രാജീവ് തോമസ് എന്നിവര്‍ സംസാരിച്ചു.