രാജപുരം: കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ 4 ലക്ഷം രൂപ വകയിരുത്തി നടപ്പിലാക്കുന്ന മെനസ് ട്രു വല്‍ കപ്പിന്റെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ പി നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയശ്രീ .എന്‍ .എസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ദാമോദരന്‍, വികസന ചെയര്‍പേഴ്‌സണ്‍ ഷൈലജ,ക്ഷേമകാര്യ ചെയര്‍മാന്‍ പി.ഗോപാലകൃഷ്ണന്‍, പഞ്ചായത്ത് സെക്രട്ടറി പി.രഘു എന്നിവര്‍ സംസാരിച്ചു. മാലിന്യ നിര്‍മാജന രംഗത്തെ നൂതന ഇടപെടല്‍ കൂടിയാണ് ഇത്. 800 പേര്‍ക്കാണ് ഇത്തവണ നല്‍കാന്‍ ഉദ്ദേശിക്കുന്നത്. ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, ഹരിതസേന, തൊഴിലുറപ്പ് തൊഴിലാളികള്‍, ഒന്‍പതാം തരം വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കിയാണ് പദ്ധതി നടപ്പാക്കുന്നത്. അടുത്ത വര്‍ഷത്തിലേക്ക് 8 ലക്ഷം രൂപയാണ് ഈ പദ്ധതിക്കു മാത്രമായി നീക്കി വച്ചിരിക്കുന്നത്.