നീലേശ്വരം ബ്ലോക്ക് ജല ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മണിയറ പ്രകാശിപ്പിച്ചു. നവകേരള കര്‍മ്മപദ്ധതിയുടെ ഭാഗമായി ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ നീലേശ്വരം ബ്ലോക്കിലെ മുഴുവന്‍ പഞ്ചായത്തുകളിലെയും വിവിധമേഖലകളിലെ ജലലഭ്യതയും ജല ഉപയോഗവും കണക്കാക്കി ജലബജറ്റ് തയ്യാറാക്കുകയും ജലസുരക്ഷാ പദ്ധതികള്‍ രൂപപ്പെടുത്തുന്നതിന് ശില്പശാലയും നടന്നു.
പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.പ്രസന്നകുമാരി ശില്പശാല ഉദ്ഘാടനം ചെയ്തു. അതിരൂക്ഷമായ വരള്‍ച്ചയെ നേരിടാന്‍ ഒരോ പഞ്ചായത്തിലെയും നീര്‍ത്തടങ്ങളെ അടിസ്ഥാനമാക്കി മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ നീരുറവ പദ്ധതികള്‍, മൈനര്‍ ഇറിഗ്രേഷന്‍ പദ്ധതികള്‍, മണ്ണ് ജല സംരക്ഷണ പദ്ധതികള്‍ മുതലായവ ഏകോപിപ്പിച്ച് പദ്ധതികള്‍ തയ്യാറാക്കി. ഗ്രാമപഞ്ചായത്ത് ടെക്നിക്കല്‍ കമ്മിറ്റിയില്‍ അവതരിപ്പിക്കും. ബ്ലോക്ക് വൈസ് പ്രസിഡണ്ട് പി.കെ.ലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. പടന്നക്കാട് കാര്‍ഷിക കോളേജിലെ ഡോ.പി.കെ.സജീഷ് വിഷയാവതരണം നടത്തി. വരള്‍ച്ചാ പ്രതിരോധ കര്‍മ്മ പരിപാടികള്‍ ഹരിത കേരള മിഷന്‍ റിസോഴ്സ് പേഴ്സണ്‍ കെ.ബാലചന്ദ്രന്‍ അവതരിപ്പിച്ചു. നീരുറവ് പദ്ധതി ജെ.ബി.ഡി.ഒ എ.വി.സന്തോഷ് കുമാര്‍ രൂപരേഖ അവതരിപ്പിച്ചു. ബ്ലോക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.സുമേഷ്, കെ.അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ശില്പശാലയില്‍ ബ്ലോക്ക് സെക്രട്ടറി ടി.രാഗേഷ് സ്വാഗതവും ബ്ലോക്ക് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പി.രഘുനാഥന്‍ നന്ദിയും പറഞ്ഞു.