വന – ജല ദിന പരിപാടികള്‍ക്ക് തുടക്കം കുറിച്ച് ഓട്ടമല വന സംരക്ഷണ സമിതി

രാജപുരം : കേരള വനം വന്യ ജീവി വകുപ്പ് ഓട്ടമല വന സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വന- ജല ദിനാഘോഷ പരിപാടികള്‍ക്ക് തുടക്കമായി. ‘സര്‍വ്വ ചരാചരങ്ങള്‍ക്കും കുടിവെള്ളം ‘ എന്ന ആപ്ത വാക്യം ഉയര്‍ത്തി പിടിച്ചാണ് സമിതി ഇത്തവണത്തെ വന ജല ദിന പരിപാടികള്‍ക്ക് തുടക്കം കുറിച്ചത് . ഇത്തവണ മുള ഉപയാേഗിച്ച് കിളികള്‍ക്കും ഉരഗങ്ങള്‍ക്കും വെള്ളം നല്‍കുന്ന പരിപാടിയാണ് നടത്തിയത്. തുടര്‍ന്ന് ഉള്ള ദിവസങ്ങളില്‍ മനുഷ്യനും വന്യ മൃഗങ്ങള്‍ക്കും കുടി വെള്ളം എന്ന പദ്ധതി തുടര്‍ച്ചായായി കല്ലപ്പള്ളി ചെക്ക് ഡാം പ്രവര്‍ത്തികള്‍ ആണ് സമിതി നടത്താന്‍ പോവുന്നത്. ഓട്ടമല വച്ച് നടന്ന പരിപാടിയില്‍ സമിതി പ്രസിഡണ്ട് എം. ബാലകൃഷ്ണന്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി.സേസപ്പ, എക്‌സ് ഒഫിഷ്യോ സെക്രട്ടറി രാഹുല്‍ ആര്‍.കെ. എക്‌സിക്യൂട്ടീവ് അംഗങ്ങളായ കമലാസനന്‍, ലളിത കുമാരി, രാമണന്‍, രാഘവന്‍. വാച്ചര്‍മാരായ രതീഷ് ഒ.കെ, ജിതിന്‍, നിതീഷ് , നാട്ടുകാര്‍ എന്നിവര്‍ അണിച്ചേര്‍ന്നു

Leave a Reply

Your email address will not be published. Required fields are marked *