കീക്കാനം വയനാട്ടുകുലവന്‍ തെയ്യംകെട്ട് : ചെറു പുസ്തകം പ്രകാശനം ചെയ്തു

പാലക്കുന്ന്: കഴകത്തിലെ കീക്കാനം കുന്നത്ത് കോതോര്‍മ്പന്‍ തറവാട് തോക്കാനം താനത്തിങ്കാല്‍ ദേവസ്ഥാനം വയനാട്ടുകുലവന്‍ തെയ്യംകെട്ടിന്റെ മുന്നൊരുക്കങ്ങളും വിശേഷങ്ങളും കോര്‍ത്തിണക്കിയ ചെറുപുസ്തകം സിനിമ താരം പി. പി. കുഞ്ഞികൃഷ്ണന്‍ പ്രകാശനം ചെയ്തു. പാലക്കുന്ന് ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് അഡ്വ. കെ. ബാലകൃഷ്ണന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ശിവരാമന്‍ മേസ്ത്രി അദ്ധ്യക്ഷത വഹിച്ചു. വര്‍ക്കിഗ് ചെയര്‍മാന്‍ പി. പി. ചന്ദ്രശേഖരന്‍, ജനറല്‍ കണ്‍വീനര്‍ ബാലകൃഷ്ണന്‍ പുളിക്കാല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സജീവന്‍, പഞ്ചായത്ത് അംഗങ്ങളായ ലീനാകുമാരി, റീജരാജേഷ്, ടി.വി.രാധിക, പബ്ലിസിറ്റി ചെയര്‍മാന്‍ ജിതിന്‍ ചന്ദ്രന്‍ വെളുത്തോളി, സുമതി, കേളു പുല്ലൂര്‍, നാരായണന്‍ നായര്‍ കീക്കാനം, കമലാക്ഷന്‍ കീക്കാനം എന്നിവര്‍ പ്രസംഗിച്ചു.
ഏപ്രില്‍ 5 മുതല്‍ 7 വരെയാണ് ഇവിടെ തെയ്യം കെട്ട്. മാര്‍ച്ച് 26ന് കൂവം അളക്കും.

Leave a Reply

Your email address will not be published. Required fields are marked *