കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ ഭാരതീയ ഭാഷാ സമ്മേളനം

പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാല ഭാഷാ ശാസ്ത്ര വിഭാഗം, ഭാരതീയ ഭാഷാ സമിതി, വിദ്യാഭ്യാസ വികാസ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മാര്‍ച്ച് 19ന് ഭാരതീയ ഭാഷാ സമ്മേളനം സംഘടിപ്പിക്കുന്നു. കേരള കേന്ദ്ര സര്‍വ്വകലാശാലാ ക്യാമ്പസ്സില്‍ നടക്കുന്ന പരിപാടി രാവിലെ 10ന് ഉത്തരമേഖലാ ഐജിയും എഴുത്തുകാരനുമായ കെ. സേതുരാമന്‍ ഉദ്ഘാടനം ചെയ്യും. വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. കെ.സി. ബൈജു അധ്യക്ഷത വഹിക്കും. എഴുത്തുകാരനും ചിന്തകനുമായ പ്രൊഫ. അച്യുത് ശങ്കര്‍ എസ് നായര്‍, വിദ്യാഭ്യാസ വികാസ കേന്ദ്രം ദേശീയ സഹസംയോജക് വിനോദ് കരുവാരക്കുണ്ട്, കേരള കേന്ദ്ര സര്‍വ്വകലാശാല ഭാഷാ ശാസ്ത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ജി. പളനിരാജന്‍, വിദ്യാഭ്യാസ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. കെ. ത്യാഗു, ഡല്‍ഹി സര്‍വ്വകലാശാല മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ശിവപ്രസാദ്, കന്നഡ ഭാഷാ പ്രവര്‍ത്തകന്‍ ഡോ. ഗിരിഷ ഭട്ട് അജക്കള എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. മലയാളം, തമിഴ്, തെലുഗു, കന്നഡ, ഹിന്ദി എന്നീ ഭാഷകള്‍ ഉന്നതവിദ്യാഭ്യാസ മാധ്യമമായി ഉപയോഗിക്കുന്നതിലെ സാധ്യതകളും പ്രശ്‌നങ്ങളും സമ്മേളനം ചര്‍ച്ച ചെയ്യും. ഭാഷാ ക്വിസ്, പോസ്റ്റര്‍ രചന, ഭാരതീയ ഭാഷാ പ്രദര്‍ശനം തുടങ്ങിയ വിവിധ മത്സരങ്ങളും പരിപാടികളും സംംഘടിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *