സംസ്ഥാന കേരളോത്സവം: വെള്ളിക്കോത്ത് നെഹ്റു ബാലവേദി സര്‍ഗവേദിക്ക് ഓവറോള്‍ മൂന്നാം സ്ഥാനം

നേട്ടം സംഘഗാനത്തില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തോടെ

കാഞ്ഞങ്ങാട്: തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കേരളോത്സവത്തില്‍ വെള്ളിക്കോത്ത് നെഹ്‌റു- ബാലവേദി ടീം കലാ- കായിക മത്സരങ്ങളിലെ മികച്ച പ്രകടനത്തിന് സംസ്ഥാനത്ത് മൂന്നാം സ്ഥാനം നേടി.
അരലക്ഷം രൂപയുടെ കാഷ് പ്രൈസും കരസ്ഥമാക്കി. സംഘഗാന മത്സരത്തില്‍ സംസ്ഥാന തലത്തില്‍ നേടിയ ഒന്നാം സ്ഥാനത്തോടെയാണ് ഈ നേട്ടം.
നീല രാവില്‍ എന്നു തുടങ്ങുന്ന ഗാനം ചിട്ടപ്പെടുത്തി പരിശീലിപ്പിച്ചത് സംഗീതജ്ഞന്‍ പ്രമോദ് പി.നായരാണ്. പയ്യന്നൂര്‍ ശ്രീധരന്‍ മാസ്റ്ററാണ് ഗാന രചന. അഭിറാം. പി.നായര്‍, എ.രാം പ്രസാദ്, കെ.വി. ശാന്തി കൃഷ്ണ, പി.പി. ആതിര, ഐ.കെ. സുരജ, ടി.ആതിര, സി.രഞ്ജിനി എന്നിവരാണ് പാടിയത്. ദേശഭക്തി ഗാനത്തില്‍ രണ്ടാം സ്ഥാനവും ഇതേ ടീം നേടി. ടീം അംഗം എ. രാം പ്രസാദിന് ശാസ്ത്രീയ സംഗീതത്തില്‍ രണ്ടാം സ്ഥാനവും ഹിന്ദുസ്ഥാനി സംഗീതത്തില്‍ മൂന്നാം സ്ഥാനവുമുണ്ട്. തിരുവാതിരയില്‍ മൂന്നാം സ്ഥാനവും നെഹ്‌റു ബാലവേദി സര്‍ഗ വേദി ടീമിനാണ്. നെഹ്‌റു സര്‍ഗവേദി ഭാരവാഹികളായ കെ.ടി. ചന്ദ്രന്‍, എസ്. ഗോവിന്ദരാജ്, സി.പി. വിനീഷ് ബാബു എന്നിവരായിരുന്നു ടീം മാനേജര്‍മാര്‍.

Leave a Reply

Your email address will not be published. Required fields are marked *