പൂരംകുളി നാളിലെ പരീക്ഷകള്‍ മാറ്റിവെച്ച് പ്രാദേശിക അവധി പ്രഖ്യാപിക്കണം : തിയ്യ മഹാസഭ

നീലേശ്വരം: വടക്കന്‍ മലബാറില്‍ പ്രത്യേകിച്ച് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിവിധ ആചാര, അനുഷ്ഠാനങ്ങളോടെ നടത്തി വരാറുള്ള പൂരോത്സവത്തിന്റെ ഭാഗമായുള്ള പൂരംകുളി ദിവസമായ മാര്‍ച്ച് 23 ന് ഇരു ജില്ലകളിലും പ്രാദേശിക അവധി പ്രഖ്യാപിക്കണമെന്ന് തിയ്യ മഹാസഭ സംസ്ഥാന പ്രസിഡന്റ് ഗണേശന്‍.ബി. അരമങ്ങാനം ആവശ്യപ്പെട്ടു.


കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ ഉള്ള വിവിധ പരീക്ഷകള്‍, ഹയര്‍സെക്കണ്ടറി പരിക്ഷകള്‍ എന്നിവ മാറ്റി വച്ച് ഈ ദിവസം പ്രാദേശിക അവധി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. പൂരോത്സവത്തിന്റെ ഭാഗമായി വിവിധ സമുദായ ക്ഷേത്രങ്ങളില്‍ പൂരക്കളി, മറുത്തുകളി,ക്ഷേത്ര ആചാര പ്രകാരമുള്ള വിവിധ ചടങ്ങളും നടന്നു വരുന്നു.രാവിലെ മുതല്‍ രാത്രി വരെ നീണ്ടു നില്‍ക്കുന്ന ആചാര പ്രകാരമുള്ള വിവിധ ചടങ്ങുകളില്‍ ആയിരകണക്കിന് ഭക്ത ജനങ്ങള്‍ ക്ഷേത്രങ്ങളില്‍ എത്തുന്ന ദിവസമാണ് പൂരംകുളി നാള്‍. ഈ ദിവസം പ്രാദേശിക അവധി പ്രഖ്യാപിക്കണമെന്ന ആവിശ്യവുമായി സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സ്ലര്‍, കാസര്‍കോട്, കണ്ണൂര്‍ ജില്ലാ കലടര്‍മാര്‍ എന്നിവര്‍ക്ക് നിവേദനം അയച്ചതായും ഗണേശന്‍ ബി അരമങ്ങാനം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *