കാഞ്ഞങ്ങാട് :ഈ മാസം സർവീസിൽ നിന്ന് വിരമിക്കുന്ന ഹൊസ്ദുർഗ് തഹസീൽദാർ എൻ. മണിരാജിന് താലൂക്ക് വികസന സമിതി യാത്രയയപ്പ് നൽകി. യോഗം കാഞ്ഞങ്ങാട് എം.എൽ.എ.ഇ ചന്ദ്രശേഖരൻ ഉത്ഘാടനം ചെയ്തു വികസന സമിതിയുടെ സ്നേഹോപഹാരം എം എൽ എ. തഹസീൽദാർക്ക് കൈമാറി.. യോഗത്തിൽ തഹസീൽദാർ എൻ മണിരാജ്,താലൂക്ക് വികസന സമിതി അംഗങ്ങളായ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠൻ, വി ഗോപി, കെ മുഹമ്മദ് കുഞ്ഞി, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, കെ. സി പീറ്റർ, സുരേഷ് പുതിയേടത്ത്, എബ്രഹാം തോണക്കര, രതീഷ് പുതിയപുരയിൽ, രാജു കൊയ്യോൻ, അബ്ദുൾറഹ്മാൻ മാസ്റ്റർ, പി. പി. അടിയോടി, ജൂനിയർ സുപ്രണ്ട് മാരായ വിനോദ് കുമാർ, പി. വി. തുളസിരാജ് എന്നിവർ സംസാരിച്ചു.