രാജപുരം: സര്‍വ്വീസ് പെന്‍ഷന്‍കാരുടെ 2021 മുതലുള്ള ഡി ആര്‍ കുടിശ്ശിക എത്രയും വേഗം ലഭ്യമാക്കണമെന്ന് കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കള്ളാര്‍ – പനത്തടി മണ്ഡലം വാര്‍ഷികസമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി എം.കെ.ദിവാകരന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.കെ.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ ജില്ലാ വൈസ് പ്രസിഡന്റ് എം.യു.തോമസ്, പരപ്പ നിയോജകമണ്ഡലം പ്രസിഡന്റ് ജി.മുരളീധരന്‍, പി.ജെ മാത്യു, ജോസ്‌കുട്ടി അറയ്ക്കല്‍, ടി.പി.പ്രസന്നന്‍, എം.ജി.വേണുഗോപാലന്‍, ബേബി ഏറ്റിയാപ്പള്ളില്‍,സി.രാമകൃഷ്ണന്‍, മേരി റ്റി.ജെ എന്നിവര്‍ സംസാരിച്ചു. മണ്ഡലം സെക്രട്ടറി എം.എ ജോസ് സ്വാഗതവും, ജോ. സെക്രട്ടറി ഒ.സി.ജെയിംസ്‌നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: വി കെ ബാലകൃഷ്ണന്‍ (പ്രസിഡന്റ്), എം എ ജോസ് (സെക്രട്ടറി), ഷാജി ഫിലിപ്പ് (ട്രഷറര്‍).