കൊന്നക്കാട്: മുന്‍പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ 39-ാം രക്തസാക്ഷിത്വ ദിനത്തില്‍ ഐ എന്‍ ടി കൊന്നക്കാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ കൊന്നക്കാട് ടൗണില്‍ ഇന്ദിര ഗാന്ധി അനുസ്മരണവും പുഷ്പാര്‍ച്ചനയും,ഐ എന്‍ ടി യു സി പതാക ഉയര്‍ത്തലും നടത്തി. ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റ് പി.ജി ദേവ് ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ഐക്യത്തിനും അഖണ്ഡതക്കും വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച നേതാവ് ആയിരുന്നു ഇന്ദിരാഗാന്ധിയെന്ന് പി ജി ദേവ് യോഗം ഉത്ഘാടനം ചെയ്ത് പറഞ്ഞു.
കോര്‍പ്പറേറ്റ് ശക്തികള്‍ക്ക് കുട പിടിക്കുന്ന സര്‍ക്കാര്‍ രാജ്യം ഭരിക്കുമ്പോള്‍ ഐ എന്‍ ടി യു സി പോലുള്ള തൊഴിലാളി സംഘടനകളെ തകര്‍ക്കാമെന്നും, തൊഴിലാളികളുടെ അവകാശങ്ങള്‍ ഇല്ലാതാക്കാമെന്നുമുള്ള ത് വ്യാമോഹം മാത്രമാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. യൂണിറ്റ് പ്രസിഡന്റ് രാഘവന്‍ വി എ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി രഞ്ജിത് എം ആര്‍, കെ പി സി സി മൈനോരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡാര്‍ലിന്‍ ജോര്‍ജ് കടവന്‍, പഞ്ചായത്ത് അംഗം പി സി രഘു നാഥന്‍, ജെയിന്‍ തോക്കനാട്ട്, മാലോത്ത് സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ വിന്‍സെന്റ് കുന്നോല, അനീഷ്, മനു, വിനു തോട്ടോന്‍, തങ്കച്ചന്‍ എന്നിവര്‍ സംസാരിച്ചു.