ചെറുവത്തൂര്‍: കാഞ്ഞങ്ങാട് പത്മശ്രീ പുസ്തകശാല പ്രസിദ്ധീകരിച്ച നേഹമോളുടെ കവിത സമാഹരമായ സ്‌നേഹായനത്തിന്റെ പുസ്തക പ്രകാശനം ചെറുവത്തൂര്‍ പൗരാവലിയുടെ ആഭിമുഖ്യത്തില്‍ ചെറുവത്തൂര്‍ പുതിയ കണ്ടം എ.കെ.ജി സ്മാരക വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തില്‍ വച്ച് നടന്നു.
എം. രാജഗോപാലന്‍ എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാട് പുസ്തക പ്രകാശനം നടത്തി. സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍ പി.വി. പ്രസീത പുസ്തകം ഏറ്റുവാങ്ങി. ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. വി. പ്രമീള അധ്യക്ഷത വഹിച്ചു.പത്മശ്രീ പുസ്തകശാല ചെയര്‍മാനും കവിയുമായ നാലപ്പാടം പത്മനാഭന്‍ പുസ്തക പരിചയം നടത്തി. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മണിയറ മുഖ്യാതിഥിയായി ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങില്‍ വച്ച് ദേവകി വാര്യര്‍ പുരസ്‌കാരം നേടിയ എഴുത്തുകാരി സീതാദേവി കരിയാട് പുരസ്‌കാര തുകയായ 10000 രൂപ മുതുകാടിന്റെ കാരുണ്യ പ്രവര്‍ത്തനനിധിയിലേക്ക് കൈമാറി.
എഴുത്തുകാരി ഫറീന കോട്ടപ്പുറം അനുമോദനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം. കുഞ്ഞിരാമന്‍, ബി.പി.സി എം. സുനില്‍കുമാര്‍, രമേശന്‍ പുന്നത്തിരിയന്‍, ജി.എച്ച്.എസ്.എസ് കുട്ടമത്ത് പ്രിന്‍സിപ്പാള്‍ ടി.വി.ഗീത, ജി.എച്ച്. എസ്.എസ്.കുട്ടമത്ത് പ്രധാന അധ്യാപകന്‍ കെ.കൃഷ്ണന്‍,കൊവ്വ ല്‍ എ.യു.പി.എസ് പ്രധാന അധ്യാപിക പി. കെ.സുനിത, എ.കെ.ജി വായനശാല പ്രസിഡന്റ് വി. വി.ഗംഗാധരന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. എഴുത്തുകാരി നേഹ.കെ മറുമൊഴി നടത്തി. സി. വി. ഗിരീശന്‍ സ്വാഗതവും എം.പി.ചന്ദ്രന്‍ നന്ദിയും പറഞ്ഞു