പനത്തടി ഗ്രാമ പഞ്ചായത്ത് കാലിത്തീറ്റ വിതരണ ഉദ്ഘാടനം പനത്തടി ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലതാ അരവിന്ദന്‍ നിര്‍വഹിച്ചു

പനത്തടി ഗ്രാമ പഞ്ചായത്ത് കാലിത്തീറ്റ വിതരണ ഉത്ഘാടനം പനത്തടി ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലതാ അരവിന്ദന്‍ നിര്‍വഹിച്ചു. ബളാംതോട് ക്ഷീര സംഘം പ്രസിഡന്റ് വിജയകുമാരന്‍ നായര്‍ കെ.എന്‍. അദ്ധ്യക്ഷത വഹിച്ചു. ബളാംതോട് വെറ്ററിനറി സര്‍ജന്‍ ഡോ.അരുണ്‍ എസ്. അജിത്ത്, ബളാംതോട് സംഘം സെക്രട്ടറി പ്രദീപ് കുമാര്‍ സി. എസ്. ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ സാജിദ് പി.കെ. വിനോദ് കുമാര്‍ വി.വി.തുടങ്ങിയവര്‍ സംബന്ധിച്ചു.

പഞ്ചായത്തിലെ 265 ക്ഷീര കര്‍ഷകര്‍ക്ക് ആണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ഒരു മാസം 2 ചാക്ക് കാലിത്തീറ്റയ്ക്ക് 1400 രൂപ സബ്‌സിഡി പ്രകാരം 2 മാസം കാലിത്തീറ്റ സബ്‌സിഡി കര്‍ഷകര്‍ക്ക് ലഭിക്കും. ഈ ഇനത്തില്‍ 7.42 ലക്ഷം രൂപ ജനകീയ ആസൂത്രണ പദ്ധതി പ്രകാരം പഞ്ചായത്ത് മാറ്റി വെച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *