പെരുതടി ശ്രീ മഹാദേവക്ഷേത്രം തിരുവുത്സവവും ഒന്ന് കുറവ് നാല്‍പത് ദേവന്മാരുടെ കളിയാട്ട മഹോത്സവവും ഏപ്രില്‍ 4 മുതല്‍ 8 വരെ നടക്കും.

രാജപുരം: പെരുതടി ശ്രീ മഹാദേവക്ഷേത്രം തിരുവുത്സവവും ഒന്ന് കുറവ് നാല്‍പത് ദേവന്മാരുടെ കളിയാട്ട മഹോത്സവവും ഏപ്രില്‍ 4 മുല്‍ 8 വരെ നടക്കും. 4 ന് വൈകുന്നേരം 5.30ന് നടതുറക്കല്‍. തുടര്‍ന്ന് ആചാര്യ വരവേല്‍പ്പ്, ദീപാരാധന, തിരുവത്താഴത്തിന് അരി അളക്കല്‍ ,പൂജാദി കര്‍മ്മങ്ങള്‍.5ന് രാവിലെ 5 മണിക്ക് പള്ളി ഉണര്‍ത്തല്‍, 6 മണിക്ക് ഗണപതിഹോമം. 8 മണി മുതല്‍ ഉഷ:പൂജ. ബിംബശുദ്ധി, കലശപൂജ എന്നിവ നടക്കും. 11 മണിക്ക് കലവറ നിറയ്ക്കല്‍. ഉച്ചയ്ക്ക് 12 മണിക്ക് മഹാപൂജ. വൈകുന്നേരം 6 മണിക്ക് കേളി, ഇരട്ട തായമ്പക. 6.15ന് കാഴ്ച വരവ്. 6.30ന് ദീപാരാധന. രാത്രി 8.30 ന് അത്താഴപൂജ. ശ്രീഭൂതബലി, ചെണ്ടമേളം, തിടമ്പ് നൃത്തം.
6ന് രാവിലെ 4 മണിക്ക് പള്ളിയുണര്‍ത്തല്‍, ഗണപതിഹോമം, 7 മണിക്ക് ഉഷ:പൂജ തുടര്‍ന്ന് തുലാഭാരം. 8.15ന് നവകം. 8.30ന് സോപാനസംഗീതം. 9.30 മുതല്‍ മഹാപൂജ, ശീവേലി, ചെണ്ടമേളം, ദര്‍ശനബലി, ബട്ടള കാണിക്ക. വൈകുന്നേരം 5.30ന് കേളി, തായമ്പക. 6.30 മുതല്‍ ദീപാരാധന, നൃത്തസന്ധ്യ, അത്താഴപൂജ, ശ്രീഭൂതബലി, വിളക്കിനെഴുന്നള്ളിപ്പ്, പഞ്ചവാദ്യം, നിറപറ, തിടമ്പ് നൃത്തം എന്നിവ നടക്കും.7ന് രാവിലെ 5 മണിക്ക് പള്ളിയുണര്‍ത്തല്‍. 7 മണി മുതല്‍ ഉഷ:പൂജ, ഗണപതിഹോമം. 9 മണിക്ക് ഗിരി മുകളിലേക്കുള്ള തീര്‍ത്ഥയാത്ര. 11.30ന് ഗിരി പൂജ. 12:30ന് കലശപൂജ, ഉച്ചപൂജ
വൈകുന്നേരം 5.30ന് തായമ്പക. 6.30 മുതല്‍ ദീപാരാധന, സംഗീത കച്ചേരി, നിറമാല, അത്താഴപൂജ, ഭഗവതി മുദ്ര, തുടര്‍ന്ന് തെയ്യം കൂടല്‍. 10 മണിക്ക് കലാസന്ധ്യ. 8 ന് രാവിലെ മുതല്‍ ഒന്ന് കുറവ് നാല്‍പത് ദേവന്മാരുടെ കളിയാട്ട മഹോത്സവം. ഭൂതം, വീരന്‍ , പെരുത്തൂര്‍ ചാമുണ്ഡി, ചേയ്മര്‍, ഗുളികന്‍ തുടങ്ങിയ തെയ്യക്കോലങ്ങള്‍ കെട്ടിയാടും. വൈകുന്നേരം 4:00 മണിക്ക് ഭഗവതി മുടിയെടുക്കും. എല്ലാ ദിവസവും അന്നദാനം ഉണ്ടായിരിക്കുംമെന്നും, മഹോത്സവത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ബി സുരേഷ്, ക്ഷേത്രം പ്രസിഡന്റ് എം കേശവന്‍, വൈസ് പ്രസിഡന്റ് ടി ആര്‍ രാജന്‍ , സെക്രട്ടറി ടി പി പ്രസന്നന്‍ , ഇ കെ അനില്‍കുമാര്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *