കാഞ്ഞങ്ങാട്: കേരള യോഗ അസോസിയേഷന്‍ ജില്ലയില്‍ നടത്തിയ യോഗ ഡിപ്ലോമ കോഴ്‌സിലെ വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു.
കാഞ്ഞങ്ങാട് നിരാമയ യോഗ പ്രകൃതി ചികിത്സാ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ യോഗ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ഡോ.കെ.കെ. പ്രഭാകരന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഇ.വി.പത്മനാഭന്‍ മാസ്റ്റര്‍ ചേടിറോഡ് അധ്യക്ഷത വഹിച്ചു. ഗിരീഷ് കുന്നത്ത്, സുരേഷ് രാവണേശ്വരം, പി.വി. ജയരാജന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. കോഴ്‌സിന് നേതൃത്വം നല്‍കിയ ഡോ.കെ.കെ.പ്രഭാകരന് പഠിതാക്കള്‍ ആദരവുമൊരുക്കി.