പാലക്കുന്ന്: അധ്യാപികയെ ആവശ്യമുണ്ട് എന്ന പത്ര പരസ്യം കണ്ടാണ് തലശേരിയില്‍ നിന്ന് 21- ആം വയസില്‍ പി. പ്രസന്നകുമാരി പാലക്കുന്നില്‍ എത്തിയത്.
പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പ്രീ പ്രൈമറി ക്ളാസില്‍ അധ്യാപികയായി നേടിയ ജോലി 39 വര്‍ഷം പൂര്‍ത്തിയാക്കിയാണ് കഴിഞ്ഞ ദിവസം പടിയിറങ്ങിയത് . 58 വയസ് വരെയാണ് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ വിരമിക്കല്‍ പ്രായമെങ്കിലും പ്രസന്ന ടീച്ചര്‍ക്ക് രണ്ടു വര്‍ഷം നീട്ടികൊടുത്തിരുന്നു. ഇക്കഴിഞ്ഞ ദിവസം വിരമിച്ച ടീച്ചര്‍ക്ക് സ്‌കൂളില്‍ ഒരുക്കിയ യാത്രയയപ്പ് അക്ഷരാര്‍ഥത്തില്‍ വികാരനിര്‍ഭരമായി. സ്വദേശം തലശേരി പാനൂരില്‍ ആയിരുന്നു വെങ്കിലും ജീവിതത്തിന്റെ നല്ലൊരു ഭാഗം ചെലവഴിച്ചത് പാലക്കുന്നിലായിരുന്നു. ഇവിടെ വാടക വീട്ടിലായിരുന്നു നാളിതുവരെ താമസം.യാത്രയയപ്പില്‍ പങ്കെടുക്കാന്‍ തലശേരിയില്‍ നിന്ന് ബന്ധുക്കളും എത്തിയിരുന്നു. ടീച്ചറെ പാലക്കുന്ന് വിദ്യാഭ്യാസ സമിതിയും സ്‌കൂള്‍ സ്റ്റാഫും ചേര്‍ന്ന് യാത്രയയപ്പ് നല്‍കി. പ്രസന്ന ടീച്ചര്‍ക്ക് ആയിരക്കണക്കിന് ശിഷ്യ സമ്പത്താണ് പാലക്കുന്നിലും പരിസരപ്രദേശങ്ങളിലും ഉള്ളത്.
വിദ്യാഭ്യാസ സമിതി പ്രസിഡണ്ട് പി.വി രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.ഭാരവാഹികളായ പള്ളം നാരായണന്‍, രവീന്ദ്രന്‍ കൊക്കാല്‍,
എ. ബാലകൃഷ്ണന്‍, ശ്രീധരന്‍ കാവുങ്കാല്‍, ശ്രീജ പുരുഷോത്തമന്‍, പ്രിന്‍സിപ്പല്‍ എ. ദിനേശന്‍, അദ്ധ്യാപകരായ സ്വപ്ന മനോജ്, കെ. വി. രമ്യ, പി. ദാമോദരന്‍, കെ.വി.സുധ എന്നിവര്‍ പ്രസംഗിച്ചു.