തിരുവനന്തപുരം: സോഫ്റ്റ് വെയര്‍ കോഡിംഗില്‍ നിര്‍മ്മിതബുദ്ധിയുടെ (എഐ) സാധ്യതകള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ടെക്‌നോപാര്‍ക്ക് വേദിയാകുന്നു.
ടെക്‌നോപാര്‍ക്കിലെ നോളജ് കമ്മ്യൂണിറ്റിയായ നാസ്‌കോം ഫയ: 80 ബുധനാഴ്ച (ഏപ്രില്‍ 3) ന് സംഘടിപ്പിക്കുന്ന ഓപ്പണ്‍ ടെക് സെമിനാറിന്റെ ഭാഗമായാണ് എഐ സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുക.
എഐ കോ-പൈലറ്റ് വിഷയവുമായി ബന്ധപ്പെട്ട് കേരളത്തില്‍ ആദ്യമായാണ് ഇത്തരമൊരു സെമിനാര്‍ സംഘടിപ്പിക്കുന്നത്. കോഡിംഗില്‍ എഐ യുടെ സ്വാധീനത്തെക്കുറിച്ച് സെമിനാറില്‍ ചര്‍ച്ച ചെയ്യും.
വൈകുന്നേരം അഞ്ചിന് ടെക്‌നോപാര്‍ക്കിലെ തേജസ്വിനി ബില്‍ഡിംഗിലെ ഫയ ഫ്‌ളോര്‍ ഓഫ് മാഡ്‌നസില്‍ ‘എഐ കോ-പൈലറ്റുകള്‍: നാവിഗേറ്റിംഗ് ദ ഫ്യൂച്ചര്‍ ഓഫ് കോഡിങ്ങ് വിത്ത് എക്‌സലന്‍സ്’ എന്ന വിഷയത്തിലാണ് സെമിനാര്‍.
എഐ ഉപയോഗിച്ച് കോഡിംഗില്‍ പ്രാഗത്ഭ്യം നേടാന്‍ സഹായകമാകുന്ന സെമിനാറിന് ലാമിനല്‍ ആന്റ് സ്റ്റിഷന്‍ എഐ സ്ഥാപകന്‍ മുഫീദ് വി.എച്ച്, സഹസ്ഥാപകന്‍ വിവേക് .ആര്‍ എന്നിവര്‍ നേതൃത്വം നല്കും. ഡെവിന്‍ എഐയുടെ ഇന്ത്യയില്‍ നിന്നുള്ള ഓപ്പണ്‍ സോഴ്‌സ് വേര്‍ഷനായ ദേവിക എഐയുടെ സ്രഷ്ടാക്കള്‍ കൂടിയാണിവര്‍.
നാസ്‌കോം ഫയ: 80 സംഘടിപ്പിക്കുന്ന ഓപ്പണ്‍ ടെക് സെമിനാറിന്റെ 114-ാം പതിപ്പാണിത്.