കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ ബുധനാഴ്ച്ച അഞ്ച് സ്ഥാനാര്‍ത്ഥികള്‍ കൂടി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ ബുധനാഴ്ച്ച അഞ്ച് സ്ഥാനാര്‍ത്ഥികള്‍ കൂടി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. എം.വി.ബാലകൃഷ്ണന്‍( സിപിഐ എം ), രാജ്മോഹന്‍ ഉണ്ണിത്താന്‍ ( ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ), സി.എച്ച്.കുഞ്ഞമ്പു (സിപിഐഎം ) കെ.മനോഹരന്‍ ( സ്വതന്ത്രന്‍ ), വി.രാജേന്ദ്രന്‍ ( സ്വതന്ത്രന്‍ ) എന്നിവരാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. എം.വി.ബാലകൃഷ്ണന്‍, കെ.മനോഹരന്‍ എന്നിവര്‍ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം വരണാധികാരി കെ.ഇമ്പശേഖര്‍ മുമ്പാകെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. രാജ്മോഹന്‍ ഉണ്ണിത്താന്‍, സി.എച്ച്.കുഞ്ഞമ്പു, വി.രാജേന്ദ്രന്‍ എന്നിവര്‍ എ.ആര്‍.ഒ ഡപ്യൂട്ടി കളക്ടര്‍ (ആര്‍.ആര്‍) പി.ഷാജു മുമ്പാകെയാണ് നാമനിര്‍ദ്ദേശ പത്രിക നല്‍കിയത്. ഇന്നലെ നാമനിര്‍ദ്ദേശപത്രിക നല്‍കിയ ടി.അനീഷ് കുമാര്‍ ബുധനാഴ്ച വരണാധികാരി മുമ്പാകെ ഒരു സെറ്റ് പത്രിക കൂടി നല്‍കി. 2024 പൊതു തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇതുവരെ കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ പത്ത് സ്ഥാനാര്‍ത്ഥികളാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. വ്യാഴാഴ്ചയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി.

Leave a Reply

Your email address will not be published. Required fields are marked *