പെരിയ: 37ാമത് ഇന്റര്‍ യൂണിവേഴ്സിറ്റി നാഷണല്‍ യൂത്ത് ഫെസ്റ്റിവലില്‍ മികച്ച നേട്ടവുമായി കേരള കേന്ദ്ര സര്‍വ്വകലാശാല. ലുധിയാനയിലെ പഞ്ചാബ് അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന ഫെസ്റ്റിവലില്‍ വിവിധ മത്സരങ്ങളില്‍ കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ മുന്നിലെത്തി. വണ്‍ ആക്ട് പ്ലെ, സ്‌കിറ്റ്, പ്രസംഗ മത്സരം എന്നിവയില്‍ ഒന്നാം സ്ഥാനവും വെസ്റ്റേണ്‍ ഗ്രൂപ്പ് സോംങ്, വെസ്റ്റേണ്‍ ഇന്‍സ്ട്രുമെന്റല്‍ സോളോ, സ്‌പോട്ട് ഫോട്ടോഗ്രാഫി എന്നിവയില്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 119 സര്‍വകലാശാലകളാണ് പങ്കെടുത്തത്. ആരതി ഗംഗ, ഭവ്യ ലക്ഷ്മി, കെ.വി. ആദിത്യ, ആര്‍ദ്ര നായര്‍, കെ.പി. നന്ദ, പി.ജെ. ഹനീന, ആര്‍.എസ്. അശ്വതി, എ.എം. ജുനൈദ്, ആര്‍. ശ്രീനന്ദ്, എസ്. പാര്‍വ്വതി, മണികണ്ഠന്‍, അരുണ്‍ കുമാര്‍, തസ്‌നിം എസ് നിസാര്‍, എസ്. ഉണ്ണിക്കൃഷ്ണന്‍, കെ. അഭിലാഷ്, എം. അജിത്ത്, നയന്‍താര തിലക്, ജെ. സിദ്ധാര്‍ത്ഥ്, ശ്യാം കുമാര്‍, ടി. ജോസിയ, ദിബിനസ് കസ്സാര്‍, ഷിനോയ്, അസര്‍ പ്രശാന്ത്, ജനബി പതക്, എം. അവന്തിക എന്നിവരാണ് വിവിധ മത്സരങ്ങളില്‍ പങ്കെടുത്ത് വിജയം കൈവരിച്ചത്. വിദ്യാഭ്യാസ വിഭാഗം അധ്യാപകരായ ഡോ. കെ. ത്യാഗു, ഡോ. ഗീത എന്നിവരാണ് ഇവരെ അനുഗമിച്ചത്. നേരത്തെ ഇന്റര്‍ യൂണിവേഴ്സിറ്റി സൗത്ത് സോണ്‍ യൂത്ത് ഫെസ്റ്റിവലില്‍ കേരള കേന്ദ്ര സര്‍വകലാശാല നാലാം സ്ഥാനം നേടിയിരുന്നു.