രാജപുരം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഹരിത കേരള മിഷന്‍ എന്നിവ സംയോജിപ്പിച്ചു നടപ്പിലാക്കുന്ന നീര്‍ച്ചാല്‍ പുണരുജജീവനം പ്രവര്‍ത്തികള്‍ക്ക് കള്ളാര്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കം കുറിച്ചു. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും ഹരിത കേരള മിഷന്‍ എന്നിവ സംയോജിപ്പിച്ചു നടപ്പിലാക്കുന്ന നീരുറവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രാമ പഞ്ചായത്തിലെ നീര്‍ച്ചാലുകള്‍ പുനരുജ്ജീവിപ്പിച്ച് വരള്‍ച്ചയെ തടയുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
അടിഞ്ഞു കൂടി കിടക്കുന്ന ചെളി നീക്കം ചെയ്ത് ജലാശയത്തെ വീണ്ടെടുക്കുകയും അത് വഴി ജല സമ്പത്ത് മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ജല ബഡ്ജറ്റ് നീരുറവ് പദ്ധതി എന്നിവയുടെ വിലയിരുത്തലില്‍ മുന്‍ഗണന ക്രമത്തില്‍ ഉള്‍പ്പെടുത്തിയ പ്രവര്‍ത്തി കൂടിയാണ് നീര്‍ച്ചാല്‍ പുനരുജ്ജീവനം എന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ നാരായണന്‍ അറിയിച്ചു.
ഒന്നാം വാര്‍ഡ് മെമ്പര്‍ സബിത അദ്ധ്യക്ഷനായ ചടങ്ങില്‍ അസി. സെക്രട്ടറി രവീന്ദ്രന്‍ കെ സ്വാഗതം പറഞ്ഞു. പദ്ധതിയെ കുറിച്ച് NREGS AE രേഷ്മ പി.എല്‍ വിശദീകരിച്ചു. NREGS ഓവസീര്‍ അജിത് സി.റ്റി നന്ദി അര്‍പ്പിച്ചു സംസാരിച്ചു. ചടങ്ങില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍, മേറ്റ്മാര്‍, നാട്ടുകാര്‍ nregs ജീവനക്കാര്‍, യൂത്ത് കോര്‍ഡിനേറ്റര്‍ എന്നിവര്‍ പങ്കെടുത്തു.