നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയം അവസാനിച്ചു ; സൂക്ഷ്മ പരിശോധന ഇന്ന്

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയം അവസാനിച്ചപ്പോള്‍ 13 സ്ഥാനാര്‍ത്ഥികളാണ് കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ പത്രിക നല്‍കിയിട്ടുള്ളത്. സൂക്ഷ്മ പരിശോധന ഇന്ന് (ഏപ്രില്‍ അഞ്ച്) നടക്കും. ഏപ്രില്‍ എട്ട് വരെ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാം. എം.എല്‍.അശ്വിനി (ഭാരതീയ ജനതാ പാര്‍ട്ടി), എം.വി.ബാലകൃഷ്ണന്‍ ( സിപിഐ എം ), രാജ്മോഹന്‍ ഉണ്ണിത്താന്‍ ( ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ),  എം.സുകുമാരി (ബഹുജന്‍ സമാജ് പാര്‍ട്ടി ), എ.വേലായുധന്‍ (ഭാരതീയ ജനതാ പാര്‍ട്ടി) സി.എച്ച്.കുഞ്ഞമ്പു (സിപിഐ എം ), കെ.മനോഹരന്‍ ( സ്വതന്ത്രന്‍ ), വി.രാജേന്ദ്രന്‍ ( സ്വതന്ത്രന്‍ ), ടി.അനീഷ് കുമാര്‍ (സ്വതന്ത്രന്‍), കേശവ നായ്ക് (സ്വതന്ത്രന്‍), ബാലകൃഷ്ണന്‍ ചെമ്മഞ്ചേരി (സ്വതന്ത്രന്‍), എന്‍.ബാലകൃഷ്ണന്‍ (സ്വതന്ത്രന്‍), കെ.ആര്‍.രാജേശ്വരി ( സ്വതന്ത്ര) എന്നിവരാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. കാസര്‍കോട് മണ്ഡലം വരണാധികാരിയും ജില്ലാ കളക്ടറുമായ കെ.ഇമ്പശേഖര്‍, സ്പെസിഫൈഡ് എ.ആര്‍.ഒ ഡെപ്യുട്ടി കളക്ടര്‍ (ആര്‍.ആര്‍) പി.ഷാജു എന്നിവരാണ് നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *