ഇന്ന് കലവറ നിറയ്ക്കല്‍ ചടങ്ങ് നടന്നു.
രാജപുരം: പെരുതടി ശ്രീ മഹാദേവക്ഷേത്രം തിരുവുത്സവത്തിനും ഒന്ന് കുറവ് നാല്‍പത് ദേവന്മാരുടെ കളിയാട്ട മഹോത്സവത്തിനും ഇന്ന് കലവറനിറയ്ക്കല്‍ ചടങ്ങോടുകൂടി തുടക്കമായി. വൈകുന്നേരം 6 മണിക്ക് കേളി, ഇരട്ട തായമ്പക. 6.15ന് കാഴ്ച വരവ്. 6.30ന് ദീപാരാധന. രാത്രി 8.30 ന് അത്താഴപൂജ. ശ്രീഭൂതബലി, ചെണ്ടമേളം, തിടമ്പ് നൃത്തം.
6ന് രാവിലെ 4 മണിക്ക് പള്ളിയുണര്‍ത്തല്‍, ഗണപതിഹോമം, 7 മണിക്ക് ഉഷ:പൂജ തുടര്‍ന്ന് തുലാഭാരം. 8.15ന് നവകം. 8.30ന് സോപാനസംഗീതം. 9.30 മുതല്‍ മഹാപൂജ, ശീവേലി, ചെണ്ടമേളം, ദര്‍ശനബലി, ബട്ടള കാണിക്ക. വൈകുന്നേരം 5.30ന് കേളി, തായമ്പക. 6.30 മുതല്‍ ദീപാരാധന, നൃത്തസന്ധ്യ, അത്താഴപൂജ, ശ്രീഭൂതബലി, വിളക്കിനെഴുന്നള്ളിപ്പ്, പഞ്ചവാദ്യം, നിറപറ, തിടമ്പ് നൃത്തം എന്നിവ നടക്കും.7ന് രാവിലെ 5 മണിക്ക് പള്ളിയുണര്‍ത്തല്‍. 7 മണി മുതല്‍ ഉഷ:പൂജ, ഗണപതിഹോമം. 9 മണിക്ക് ഗിരി മുകളിലേക്കുള്ള തീര്‍ത്ഥയാത്ര. 11.30ന് ഗിരി പൂജ. 12:30ന് കലശപൂജ, ഉച്ചപൂജ
വൈകുന്നേരം 5.30ന് തായമ്പക. 6.30 മുതല്‍ ദീപാരാധന, സംഗീത കച്ചേരി, നിറമാല, അത്താഴപൂജ, ഭഗവതി മുദ്ര, തുടര്‍ന്ന് തെയ്യം കൂടല്‍. 10 മണിക്ക് കലാസന്ധ്യ. 8 ന് രാവിലെ മുതല്‍ ഒന്ന് കുറവ് നാല്‍പത് ദേവന്മാരുടെ കളിയാട്ട മഹോത്സവം. ഭൂതം, വീരന്‍ , പെരുത്തൂര്‍ ചാമുണ്ഡി, ചേയ്മര്‍, ഗുളികന്‍ തുടങ്ങിയ തെയ്യക്കോലങ്ങള്‍ കെട്ടിയാടും. വൈകുന്നേരം 4:00 മണിക്ക് ഭഗവതി മുടിയെടുക്കും.