മാണിക്കോത്ത് വയനാട്ടുകലവന്‍ തെയ്യംകെട്ട് മഹോത്സവം : കലവറ നിറയ്ക്കല്‍ ഇന്ന്

കാഞ്ഞങ്ങാട്: നിരവധി വര്‍ഷങ്ങള്‍ക്ക് ശേഷം മാണിക്കോത്ത് കട്ടീല്‍ വളപ്പ് തറവാടില്‍ 2024 ഏപ്രില്‍ 8 മുതല്‍ 12 വരെ വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവം നടക്കുകയാണ്. മഹോത്സവത്തിന്റെ ഭാഗമായുള്ള കലവറ നിറയ്ക്കല്‍ ചടങ്ങ് ഇന്ന്(06 -04 -2024) രാവിലെ 10.42മുതല്‍ 12.15 വരെയുള്ള ശുഭ മുഹൂര്‍ത്തത്തില്‍ നടക്കും.ആദ്യമായി തറവാട് കാരണവരുടെയും ആചാരസ്ഥാനിക്കാരുടെയും ആഘോഷകമ്മിറ്റി ഭാരവാഹികളുടെയും തറവാട് അംഗ ങ്ങളുടെയും നേതൃത്വ ത്തില്‍ കന്നിക്കലവറ നിറയ്ക്കല്‍ ചടങ്ങ് നടക്കും. തുടര്‍ന്ന് അടോട്ട് മുത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാര്‍കുളങ്ങര ഭഗവതി ദേവസ്ഥാനത്ത് നിന്നുള്ള കലവറ ഘോഷയാത്ര എത്തിച്ചേരും. പിന്നീട് മാണിക്കോത്ത്, കൊളവയല്‍ പ്രാദേശിക കമ്മറ്റി കളുടെ കലവറ ഘോഷയാത്ര എത്തിച്ചേരും. വൈകീട്ട് നിരവധി വനിതകള്‍ മെഗാ തിരുവാതിര അവതരിപ്പിക്കും. പൂരക്കളിയും അരങ്ങേറും. ഏപ്രില്‍ 8,9തിയ്യതികളില്‍ തറവാട് തെയ്യങ്ങളും 10ന് വയനാട്ടുകുലവന്‍ തെയ്യം കൂടലും 11ന് വിവിധ തെയ്യങ്ങളുടെ വെള്ളാട്ടവും കണ്ടനാര്‍ കേളന്‍ തെയ്യത്തിന്റെ ബപ്പിടല്‍ ചടങ്ങും നടക്കും.12ന് വയനാട്ടുകുലവനും പരിവാര ദൈവങ്ങളും അരങ്ങിലെത്തും.ചൂട്ടൊപ്പിക്കല്‍ചടങ്ങും നടക്കും.മറപിളര്‍ക്കല്‍ ചടങ്ങോടുകൂടി ഉത്സവ ത്തിനു സമാപനമാകും.

Leave a Reply

Your email address will not be published. Required fields are marked *