പാലക്കുന്ന് : ആദ്യമായി രാജ്യത്ത് നിന്ന് വിദേശത്തേക്ക് കപ്പലോട്ടിയ ദിനത്തെ സ്മരിച്ചു കൊണ്ട് മര്‍ച്ചന്റ് നേവി ജില്ലാ അസോസിയേഷന്റെ നേതൃത്വത്തില്‍ ദേശീയ കപ്പലോട്ട ദിനം ആചരിച്ചു. ഇന്ത്യയില്‍ നിന്ന് ആദ്യമായി അന്തര്‍ദേശീയ ജലപാതയില്‍ കപ്പല്‍ യാത്ര നടത്തിയത് 1919 ഏപ്രില്‍ 5 നാണ്. സിന്ധ്യ സ്‌ററീം നാവിഗേഷന്‍ കമ്പനിയുടെ ‘എസ്.എസ് ലോയല്‍റ്റി’ എന്ന ചരക്ക് കപ്പലാണ് ബോംബെയില്‍ നിന്നും ലണ്ടനിലേക്ക് ആദ്യമായി സമുദ്ര യാത്ര അതിന്റെ ഓര്‍മ്മക്കായാണ് എല്ലാ വര്‍ഷവും ഏപ്രില്‍ 5 ന് ദേശീയ കപ്പലോട്ട ദിനം ആചരിക്കുന്നത്.
അസോസിയേഷന്റെ പാലക്കുന്ന് ഓഫീസില്‍ കേക്ക് മുറിച്ചും മധുര പലഹാരം വിതരണവും നടത്തിയാണ് ഈ ദിവസം ആഘോഷിച്ചത്. വിവിധ രോഗ ബാധിതരായി ചികിത്സയില്‍ കഴിയുന്നവര്‍ക്കുള്ള ധനസഹായ വിതരണവും നടത്തി. അസോസിയേഷന്‍ പ്രസിഡന്റ് രാജേന്ദ്രന്‍ മുദിയക്കാല്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ്കെ.എ.രമേശന്‍, നുസി നിര്‍വാഹക കമ്മിറ്റി അംഗം സുജിത് ബേക്കല്‍, മണി അമ്പങ്ങാട്, രതീശന്‍ കുട്ടിയന്‍, മനോജ് പള്ളം, സുനില്‍കുമാര്‍ കൊക്കാല്‍, രാജേഷ് രാഘവന്‍, എ. കെ. സുധില്‍ എന്നിവര്‍ സംസാരിച്ചു.