രാവണീശ്വരം:ഒക്ടോബര്‍ 30, 31 തീയ്യതികളിലായി പാക്കം ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന ബേക്കല്‍ ഉപജില്ല ശാസ്‌ത്രോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച് രാവണീശ്വരം ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. ശാസ്ത്ര – ഗണിത ശാസ്ത്ര – സാമൂഹ്യ ശാസ്ത്ര – ഐ.ടി – പ്രവര്‍ത്തി പരിചയ മേളയില്‍ 22 ഒന്നാം സ്ഥാനവും 20 രണ്ടാം സ്ഥാനവും 30 മൂന്നാം സ്ഥാനവും 89 എ ഗ്രേഡും നേടി 693 പോയന്റ് നേടിയാണ് സബ്ജില്ല ചാമ്പ്യന്മാരായത്. വിജയികളായ കുട്ടികളെ സ്‌കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ അനുമോദിച്ചു. പ്രിന്‍സിപ്പാള്‍ കെ.ജയചന്ദ്രന്‍ വിജയികളെ അനുമോദിച്ചു.ചടങ്ങില്‍ പി.ടി.എ. പ്രസിഡണ്ട് എം.സുനിത അദ്ധ്യക്ഷത വഹിച്ചു. എസ്.എം. സി ചെയര്‍മാന്‍ പി. രാധാകൃഷ്ണന്‍, സീനിയര്‍ അസിസ്റ്റന്റ് ബി.പ്രേമ തുടങ്ങിയവര്‍ സംസാരിച്ചു.പ്രധാനാധ്യാപിക സുനിതാ ദേവി സി.കെ സ്വാഗതം പറഞ്ഞു