നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍ പൈനി തറവാട് പ്രതിഷ്ഠാദിനവും തെയ്യം കെട്ട് മഹോത്സവവും ഏപ്രില്‍ 9, 10 തീയതികളില്‍

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍ പൈനി തറവാട് പ്രതിഷ്ഠാദിന ആഘോഷവും തെയ്യം കെട്ട് മഹോത്സവവും ഏപ്രില്‍ 9, 10 തീയതികളില്‍ നടക്കും. പ്രതിഷ്ഠാദിനമായ 9 ന് രാവിലെ 8 മണിക്ക് മഹാഗണപതി ഹോമം, 9 മണി മുതല്‍ വിശേഷാല്‍ പൂജകള്‍. 12 മണിക്ക് അന്നദാനം. രാത്രി 7 മണിക്ക് തെയ്യം കൂടല്‍. 8 മണി മുതല്‍ തെയ്യക്കോലങ്ങളുടെ കുളിച്ചു തോറ്റം, തുടര്‍ന്ന് അന്തിത്തെയ്യങ്ങള്‍. 10 ന് പുലര്‍ച്ചെ 4 മണിക്ക് പുതിയ ഭഗവതിയുടെ പുറപ്പാട്.

രാവിലെ 10 മണി മുതല്‍ ചൂളിയാര്‍ ഭഗവതി, പാടാര്‍ക്കുളങ്ങര ഭഗവതി, വിഷ്ണുമൂര്‍ത്തി, ദണ്ഡ്യ ങ്ങാനത്ത് ഭഗവതി തെയ്യക്കോലങ്ങളുടെ പുറപ്പാട്. ഉച്ചയ്ക്ക് 12 മണിക്ക് അന്നദാനം. വൈകുന്നേരം 3 മണിക്ക് ധര്‍മദൈവം മൂവാളംകുഴി ചാമുണ്ഡി അമ്മയുടെ പുറപ്പാട്. തുടര്‍ന്ന് ഏപ്രില്‍ 13 വരെ പുതിയ ഭഗവതിയുടെ പ്രാര്‍ഥന കളിയാട്ടവും ഉണ്ടാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *