രാജപുരം: കാട്ടാന ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്ക്. പനത്തടി പഞ്ചായത്ത് പതിനാലാം വാര്‍ഡ് മൊട്ടയംകൊച്ചിയിലെ ദേവരോലിക്കല്‍ ബേബിയുടെ മകന് ഉണ്ണി(31)ക്കാണ് പരിക്ക് പറ്റിയത്.ഇന്ന് രാവിലെ എഴരക്ക് വനാതിര്‍ത്തിയില്‍ നിന്നും വീട്ടിലേക്ക് ഇട്ടിരിക്കുന്ന കുടിവെള്ള പൈപ്പ് ശരിയാക്കുന്നതിനായി വനത്തിലേക്ക് പോയപ്പോഴാണ് യുവാവിനെ കാട്ടാന തുബിക്കൈകൊണ്ട് എടുത്തെറിഞ്ഞത്. ആക്രമണത്തില്‍ നിന്നും എഴുന്നേറ്റ് ഓടിയ യുവാവിനെ സമീപത്ത് ടാപ്പിങ് ചെയ്യുകയായിരുന്ന മൊട്ടയംകൊച്ചിയിലെ കോളനിയിലെ സുകുവാണ് കണ്ടത്.തുടര്‍ന്നു ആളുകളെത്തി പുടംകല്ല് താലൂക്ക് ആശുപത്രിയില്‍ ചിക്തസയിലാണ് .