എണ്ണപ്പാറ: നവംമ്പര്‍ 19 ന് കാഞ്ഞങ്ങാട് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ ഭാഗമായി 59-ാം ബൂത്ത് അയ്യങ്കാവില്‍ നടത്തിയ വീട്ടുമുറ്റ സദസ്സില്‍ ചെസ്സ് ടൂര്‍ണ്ണമെന്റില്‍ സ്റ്റേറ്റ്, ജില്ലാ ലെവല്‍ മത്സര വിജയികളെ അനുമോദിച്ചു. സ്റ്റേറ്റ് ലെവല്‍ 16-വയസ്സില്‍ താഴെയുള്ളവരുടെ മത്സരത്തില്‍ 3-ാം സ്ഥാനം നേടിയ അഭയ് ദേവ് രാജഗോപാല്‍ ഡിസ്ട്രിക് ലെവല്‍ മത്സരത്തില്‍ 6 വയസ്സില്‍ താഴെയുള്ളവരുടെ മത്സരത്തില്‍ 3-ാം സ്ഥാനം നേടിയ അസിത അയ്യപ്പന്‍ എന്നിവരെയാണ് അനുമോദിച്ചത്. വീട്ട്മുറ്റ സദസ്സ് കോടോം ബേളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പറും പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷയുമായ കെ.ശൈലജ അധ്യക്ഷയായി. ചാപ്പയില്‍ ബാലകൃഷ്ണന്‍ സി.ഡി.എസ് മെമ്പര്‍ വിജയലളിത, എന്നിവര്‍ സംസാരിച്ചു. ഹരിത കര്‍മ്മസേനാംഗങ്ങള്‍, കുടുംബശ്രീയംഗങ്ങള്‍, പ്രദേശത്തെ കുടുംബാഗംങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ബൂത്ത് കണ്‍വീനര്‍ ജയലക്ഷ്മി സ്വാഗതവും കെ. പ്രഭാകരന്‍ നന്ദിയും പറഞ്ഞു.