ക്ഷേത്ര ഭാരവാഹികളും പള്ളികമ്മിറ്റിയും രാഷ്ട്രീയ നേതാക്കളും ഒത്തുചേര്‍ന്ന് നോര്‍ത്ത് ചിത്താരിയിലെ സമൂഹ നോമ്പ് തുറ നാടിന്റെ നന്മയായി

കാഞ്ഞങ്ങാട്: മുസ്ലിം ലീഗ് നോര്‍ത്ത് ചിത്താരി ശാഖാ കമ്മിറ്റിയുടെയും, ചിത്താരി ഹസീന ആര്‍ട്‌സ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന സമൂഹ ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി. ചടങ്ങില്‍ റിലീഫ് വിതരണം നടത്തി. എം.എസ്.എഫ് ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമസ്ത പൊതു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ഉപഹാരം നല്‍കി അനുമോദിച്ചു.

ചാമുണ്ഡിക്കുന്ന് മെട്രോ മുഹമ്മദ് ഹാജി നഗറില്‍ നടന്ന പരിപാടിയില്‍ ചാമുണ്ഡികുന്ന് ക്ഷേത്ര ഭാരവാഹികള്‍, നോര്‍ത്ത് ചിത്താരി ഖിള്ര്‍ ജമാഅത്ത് ഭാരവാഹികള്‍ അടക്കം ജാതി മത രാഷ്ട്രീയ ഭേദമന്യേ നിരവധി ആളുകള്‍ പങ്കെടുത്തു. മുസ്ലിം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് ഉദ്ഘാടനം ചെയ്തു. ഹസീന ക്ലബ്ബ് പ്രസിഡന്റ് ഹസ്സന്‍ യാഫ അധ്യക്ഷത വഹിച്ചു. വാര്‍ഡ്
മുസ്ലിം ലീഗ് പ്രസിഡന്റ് പി. അബൂബക്കര്‍ ഹാജി സ്വാഗതം പറഞ്ഞു. ശറഫുദ്ധീന്‍ സി.കെ നന്ദി പറഞ്ഞു. ജമാഅത്ത് ഖത്തീബ് ഷാദുലി ബാഖവി പ്രാര്‍ത്ഥന നടത്തി.

ഇന്റര്‍നാഷണല്‍ ട്രെയിനര്‍ പി. വേണുഗോപാല്‍ സൗഹൃദ സന്ദേശം കൈമാറി. മഹല്ല് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സി. മുഹമ്മദ് കുഞ്ഞി ഹാജി, ജനറല്‍ സെക്രട്ടറി സുബൈര്‍ ബ്രിട്ടീഷ്,വാര്‍ഡ് മെമ്പര്‍ ഹാജറ സലാം, സി.ബി സലീം, മുഹമ്മദലി പീടികയില്‍, നിസാം, ജബ്ബാര്‍ ചിത്താരി, ഫൈസല്‍ ചിത്താരി, സി.കെ ആസിഫ്, സി.ബി നൗഫല്‍, സി.എച്ച് അസീസ്, സി.എച്ച്. ശറഫുദ്ധീന്‍, പി.വി ഹൈദര്‍, താജുദ്ധീന്‍, സി.എച്ച് റഷീദ്, അഷ്റഫ് നോബിള്‍, ടി.വി.സൈനുദ്ധീന്‍, റംഷീദ് തൗഫീഖ്, ബഷീര്‍ ബെങ്ങച്ചേരി, ഹാരിസ് നോബിള്‍ ചാമുണ്ഡേശ്വരി ദേവസ്ഥാനം സെക്രട്ടറി ദിനേശന്‍ താനത്തിങ്കാല്‍ സി.പി.എം നേതാക്കളായ അനീഷ്, കാര്യമ്പു, ശില്പികലാകായിക സമിതി പ്രസിഡന്റ് രാജേഷ്, തുടങ്ങിയ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തുള്ളവര്‍ പങ്കെടുത്തു. ഉമ്മുല്‍ ഖുവൈന്‍ കെഎംസിസി സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്ക പെട്ട സൈനുദ്ധീനെ ലീഗ് വാര്‍ഡ് പ്രസിഡന്റ് പി. അബൂബക്കര്‍ പൊന്നാട അണിയിച്ചു. റംസാന്‍ കിറ്റ് വിതരണ കൂപ്പണ്‍
ഹസ്സന്‍ യാഫ ബഷീര്‍ ജിദ്ദയ്ക് കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *