പാലക്കുന്ന് : തിരുവക്കോളി-തിരൂര്‍ പാര്‍ഥസാരഥി ക്ഷേത്രത്തിലെ ദേവപ്രതിഷ്ഠാദിന വാര്‍ഷികോത്സവം തിടമ്പ് നൃത്തത്തോടെ സമാപിച്ചു. ബിംബശുദ്ധി, നവകപൂജ, നവകാഭിഷേകം, മഹാപൂജ എന്നിവയ്ക്ക് ശേഷം പ്രസാദ വിതരണം നടത്തി.ക്ഷേത്ര മാതൃസമിതിയുടെ നേതൃത്വത്തില്‍ പാലക്കുന്ന് കരിപ്പോടി അയ്യപ്പ ഭജന മന്ദിരത്തില്‍ നിന്ന് തിരുമുല്‍കാഴ്ച ഘോഷയാത്രയും തുടര്‍ന്ന് സമര്‍പ്പണവും നടത്തി. രാത്രി ശ്രീഭൂതബലി ഉത്സവത്തിന്റെ ഭാഗമായി അരയാല്‍ത്തറയില്‍ പൂജയും തുടര്‍ന്ന് തിടമ്പ് നൃത്തത്തോടെ ഉത്സവം സമാപിച്ചു.
വിഷുക്കോടി നല്‍കി ആദരം
ക്ഷേത്ര മേല്‍ശാന്തി, കീഴ്ശാന്തി, പാചക സ്വാമി, സേവ ക്ലര്‍ക്ക്, പാചക സഹായികളായ സ്ത്രീകള്‍ എന്നിവരെ ക്ഷേത്ര യു എ ഇ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ക്ഷേത്ര തിരുമുന്‍പില്‍ വിഷുക്കോടിയും വിഷു കൈനീട്ടവും നല്‍കി ആദരിച്ചു.