കേന്ദ്രീയ വിദ്യാലയങ്ങളിലെ ഒറ്റപ്പെണ്‍കുട്ടി സംവരണം പുനഃസ്ഥാപിക്കുക: സപര്യ കേരളം

കാഞ്ഞങ്ങാട്: കേന്ദ്രീയ വിദ്യാലയങ്ങളിലെ ഒറ്റപ്പെണ്‍കുട്ടി സംവരണം നിര്‍ത്തലാക്കിയ ഉത്തരവ് പിന്‍വലിക്കാന്‍ കേന്ദ്ര മാനവവിഭവശേഷി വകുപ്പ് തയ്യാറാകണമെന്ന് സപര്യ സാംസ്‌കാരിക സമിതി സംസ്ഥാന എക്‌സിക്യുട്ടീവ് യോഗം ആവശ്യപ്പെട്ടു. നാരീശക്തി എന്ന കേന്ദ്ര സര്‍ക്കാറിന്റെ പദ്ധതികള്‍ നവമാതൃക സൃഷ്ടിച്ചു മുന്നേറുമ്പോള്‍ ഒറ്റപ്പെണ്‍കുട്ടി സംവരണം നിര്‍ത്തലാക്കിയ ഉത്തരവ് പ്രതിഷേധാര്‍ഹമാണ്.

2024-25 അധ്യയന വര്‍ഷത്തെ പ്രവേശനനടപടികള്‍ ആരംഭിച്ച ഈ വേളയില്‍ ഒരു ക്‌ളാസില്‍ രണ്ടു സീറ്റ് ഒറ്റ പെണ്‍കുട്ടികള്‍ക്ക് സംവരണം നല്‍കിയ പദ്ധതി നിര്‍ത്തലാക്കിയ വിദ്യാഭ്യാസമന്ത്രാലയ നടപടി ഉടന്‍ തന്നെ പുനഃസ്ഥാപിച്ചു ഉത്തരവ് പുറത്തിറക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് പ്രാപ്പൊയില്‍ നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു.സുകുമാരന്‍ പെരിയച്ചൂര്‍, ശിവപ്രസാദ് ഷേണായ്, ആനന്ദ കൃഷ്ണന്‍ എടച്ചേരി, കുഞ്ഞപ്പന്‍ തൃക്കരിപ്പൂര്‍, അനില്‍കുമാര്‍ പട്ടേന, ഷിബു വെട്ടം , വരദന്‍ മാടമന എന്നിവര്‍ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *