കണ്ണോല്‍പടി പാറ്റേന്‍ വീട് തറവാട് കളിയാട്ട ഉത്സവത്തിന് തുടക്കം

പാലക്കുന്ന് : മുദിയക്കാല്‍ കണ്ണോല്‍പടി പാറ്റേന്‍ തറവാട്ടില്‍ കളിയാട്ട മഹോത്സവത്തിന് കലവറ നിറയ്ക്കലോടെ തുടക്കം കുറിച്ചു. 5 വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തിവരുന്ന ഉത്സവം കോവിഡിനെ തുടര്‍ന്ന് 7 വര്‍ഷത്തിന് ശേഷമാണ് ഇത്തവണ നടത്തുന്നത്. ‘ഒന്ന് കുറവ് 40 ദൈവങ്ങള്‍’ പള്ളിയുറങ്ങുന്ന സ്ഥാനം എന്നാണിത് അറിയപ്പെടുന്നത്. നാല് ദിവസങ്ങളിലായി 33 തെയ്യക്കോലങ്ങള്‍ കെട്ടിയാടുന്ന സവിശേഷതയുള്ള തറവാടാണിത്. രാത്രി തെയ്യംകൂടലും തിടങ്ങളും പടവീരന്‍ തെയ്യത്തിന്റെ വെള്ളാട്ടവും മോന്തിക്കോലവും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *